എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം പ്രതിരോധിക്കാം

ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ പടർന്നു പിടിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പിലാണ് നാം .

ഇരുപത്തിമൂന്ന് ലക്ഷത്തിൽപ്പരം ആളുകളിലേക്ക് രോഗം പകരുകയും രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതിനു പിന്നിൽ കൊറോണ എന്ന കുഞ്ഞൻ വൈറസാണ്. ലാറ്റിൻ വാക്കായ കൊറോണ എന്ന പദത്തിന്റെ അർത്ഥം 'ക്രൗൺ' അഥവ 'കിരീടം' എന്നാണ്. ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കിട്ടുന്ന ഈ വൈറസിന്റെ ദ്വിമാന [2D] ചിത്രത്തിന് ആ പേര് സൂചിപ്പിക്കുന്ന ആകൃതിയാണ് .

ബാക്ടീരിയകളെക്കാൾ വളരെ ചെറുതും ഒരു കോശത്തിൽ മാത്രം ജീവിക്കാൻ കഴിവുള്ളതും,നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിവില്ലാത്തതുമായ സൂക്ഷ്മജീവികളെയാണ് വൈറസുകൾ . ഈ വൈറസുകളുടെ കുടുംബ പരമ്പരയിൽപ്പെട്ട അത്യന്തം അപകടകാരിയായ ഒരു വൈറസാണ് കൊറോണ. 20l9 ൽ തിരിച്ചറിഞ്ഞതിനാൽ കൊറോണ വൈറസ് ഡിസീസ് അഥവ കോവിഡ് - 19 എന്നും അറിയപ്പെടുന്നു .

ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് പിന്നീട് ഈ പകർച്ചവാധി ലോകം മുഴുവൻ പടർന്നു പിടിച്ചു. രോഗം ബാധിച്ച ആളുകൾ തുമ്മുമ്പോഴും,ചുമക്കുമ്പോഴും തെറിക്കുന്ന ചെറിയ തുള്ളികൾ വഴിയാണ് ഈ രോഗം പ്രധാനമായും പകരുന്നത് .സാധരണയായി 2 മുതൽ 14 ദിവസം വരെയാണ് ലോകം വരാനുള്ള കാലാവധി .വ്യക്തിശുചിത്വം പാലിക്കുക , രോഗം ബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയിക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക ,തുമ്മുമ്പോൾ ചുമയ്ക്കുമ്പോഴും മൂക്കും വായും മൂടുക എന്നിവയാണ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് . രോഗം വന്നവർക്ക് പനി , ചുമ ,ശ്വാസതടസ്സം എന്നിവയിൽ തുടങ്ങി ക്രമേണ മരണം വരെ സംഭവിക്കാം .

മനുഷ്യനിൽ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ഒരു മരുന്നും ഇതേവരേ കണ്ടു പിടിച്ചിട്ടില്ല .ലോകമെമ്പാടും പലതരത്തിലുള്ള ചികിത്സാ പദ്ധതികൾ ,മരുന്നുകൾ എന്നിവ കണ്ടെത്തി വരുന്നുണ്ടെങ്കിലും അവയൊന്നും കൊറോണ വൈറസിനെ തുരത്താൻ കഴിയുന്നതല്ല .അതിനാൽ ഭീതിയല്ല ജാഗ്രതയാണ് നമുക്ക് ആവശ്യം. വീട്ടിൽ തന്നെ താമസിക്കുക,യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക , കൈ കഴുകുക , കണ്ണുകളിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക ,ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിച്ച് വിശ്രമവേള പല തരത്തിലുള്ള സർഗ്ഗാത്മക പ്രവർത്തികളിലേർപ്പെട്ട് നമ്മുക്ക് ഈ മാരക രോഗത്തെ നേരിടാം .ഒപ്പം സ്വന്തം ജീവൻ വരെ അവഗണിച്ച് നമ്മുടെ ആരോഗ്യത്തിനായി കാവലാളായി പൊരുതുന്ന ഡോക്ടർമാർ ,നഴ്സുമാർ ,പോലീസുകാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനത്തിന് നന്ദി അർപ്പിച്ച് നമുക്ക് ഒത്തൊരുമിച്ച് പൊതുതാം .

ഭയമല്ല ജാഗ്രതയാണ് വേണ്ടത് .

റഫറൻസ്: വർത്തമാന പത്രങ്ങൾ
ഗൂഗിൾ
ന്യൂസ് ചാനലുകൾ

പാർവണ എച്ച് ദാസ്
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം