എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം

സബ്ജില്ലാ തല മത്സരങ്ങളിൽ പത്തുവർഷത്തോളം ഒന്നാം സ്ഥാനം നിലനിർത്തുകയും, തുടർന്നും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത്സര ഇനങ്ങൾ പരിശീലിപ്പിക്കുന്നതിനായി  വിവധ കലാധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തി വരികയും ചെയ്യുന്നു.

ബാന്റ് ട്രൂപ്പ്

മുരളി സാറിൻ്റെ നേതൃത്വത്തിൽ ഒരു നല്ല ബാൻഡ് ട്രൂപ്പ് പ്രവർത്തിക്കുകയും. എല്ലാ വർഷവും 100 ഓളം കുട്ടികൾക്കു വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു. ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.

ദിനാചരണങ്ങൾ

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഓണം, ക്രിസ്മസ്, അധ്യാപകദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, ഗാന്ധിജയന്തി, ശിശുദിനം, ജലദിനം മുതലായ എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു വരുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ നടത്തി. സബ് ജില്ലാതല മത്സരങ്ങളിൽ വിജയികളാവുകയും ചെയ്തു. നാടൻ കലാ രൂപങ്ങളായ പടയണിയേക്കുറിച്ചറിയുന്നതിന് പടയണി കലാകാരൻറെ ഭവനം സന്ദർശിക്കുകയും അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിക്കുകയും കുട്ടികൾ അദ്ദേഹവുമായി അഭിമുകം നടത്തുകയും ചെയ്തു. കഥകളി ഗ്രാമമായ അയിരൂർ ചെറുകോൽപ്പുഴ മണൽപ്പുറത്തു എല്ലാ വർഷവും നടത്തുന്ന കഥകളി, കൂത്ത് കൂടിയാട്ടം എന്നിവ കാണുവാനായി കുട്ടികളെ കൊണ്ടുപോവുകയും കഥകളിയേക്കുറിച്ചുള്ള അറിവുകൾ നേടുവാനായി കലാകാരന്മാരുമായി അഭിമുകം നടത്തുകയും ചെയ്യുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഓരോ ക്ലബ്ബുകളും ഓരോ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുകയും വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും സമ്മാനങ്ങൽ കരസ്തമാക്കുകയും ചെയ്തു.

ശാസ്ത്രമേളകൾ

ശാസ്ത്രമേളയിൽ വർഷങ്ങളോളം ഉപജില്ലാ തലത്തിൽ മുന്നിട്ടു വരുന്നു. സയൻസ് സാമൂഹ്യ ഗണിത വിഷയങ്ങളിൽ പ്രദർശനങ്ങൾ നടത്തുകയും സമ്മാനങ്ങൾ നേടുകയും ജില്ലാ തലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.

വർക്ക് എക്സ്പീരിയൻസ്

വർക്ക് എക്സ്പീരിയൻസിനും വർഷങ്ങളോളം ഉപജില്ലാ, ജില്ലാ തലത്തിൽ മുന്നിട്ടു വരുന്നു. കുട നിൽമ്മാണം, സോപ്പ് നിർമ്മാണം, ചോക്ക് നിർമ്മാണം, മെഴുകുതിരി നിർമ്മാണ, തഴപായ നിർമ്മാണം, സാബ്രാണി നിർമ്മാണം, മുളകൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം ഇങ്ങനെ വിവിധ ഇനത്തിൽ പരിശീലനം നൽകി മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

നല്ലപാഠം

2012-13വർഷം മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ സംസ്ഥാനതലത്തിൽ എൽപി യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

യോഗക്ലാസ്സ്

ആഴ്ചയിൽ രണ്ട് ദിവസം യോഗ ട്രെയിനറുടെ നേതൃത്വത്തിൽ ക്ലാസ് നടത്തി വരുന്നു. അതുകൂടാതെ ഓൺലൈൻ ക്ലാസിലും പരിശീലനം നൽകി വരുന്നു.

ഡാൻസ് ക്ലസ്സ്

ഡാൻസ് മാഷിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡാൻസ് പരിശീലനം നടത്തിവരുന്നു. സബ്ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു

സംഗീത ക്ലാസ്സ്

സംഗീത അധ്യാപകരുടെ നേതൃത്വത്തിൽ സംഗീത ക്ലാസ്സുകൾ നടത്തി സബ്ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു

ചിത്രരചന ക്ലാസ്സ്

ചിത്രരചനകളിലും വേണ്ട പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം നേടിയിരുന്നു.

കൗൺസിലിങ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകന്നതിനായി പ്രഗത്ഭരായ കൗൺസിലേസ് ക്ലാസ്സുകൾക്ക് നേത‍‍ൃത്വം നൽകി. ഒാൻലൈൻ വഴിയും ക്ലാസ്സുകൾ നടത്തി.

പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും സ്കൂളിൽ പ്ലാസ്റ്റിക്ക്  ഒഴിവാക്കി അതു ശേകരിച്ച്നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു . സ്കൂളിൽ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുകയും ഓരോ കുട്ടികൾക്കും വീടുകളിൽ വെച്ചു പിടിപ്പിക്കുന്നതിനു വേണ്ടി വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രമുഖയും പരിസ്ഥിതി പ്രവർത്തകനായ വർഗീസ് സി. തോമസിൻറെ നേതൃത്വത്തിൽ പ്രത്യേക  പരിസ്ഥിദിന ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം എന്നിവ നടത്തി. പമ്പാ നദി സംരക്ഷണത്തെക്കുറിച്ചറിയുന്നതിനായി പമ്പാ സംരക്ഷണ സമിതി പ്രസിഡൻറ് സുകുമാരൻ സാറുമായി നേരി്ൽ കണ്ട് അഭിമുഖം നടത്തി.

ചരിത്ര മ്യൂസിയ സെമിനാരും പ്രദർശനവും.

കേരളപ്പിറവിയോടനുബന്ധിച്ച്  എൽ പി, യു പി, ടി. ടി. ഐ കുട്ടികൾ ചേർന്ന് പഴയകാല ഉപകരണങ്ങളുടേയും, തനി നാടൻ ഭക്ഷണങ്ങളുടേയും പ്രദർശനം നടത്തി. പ്രദർശനം കാണാനായി കുട്ടികളും രക്ഷകർത്താക്കളും സമീപവാസികളും സമീപ സ്കൂൾ കുട്ടികളും അധ്യാപകരും, മാർത്തോമ്മാ സഭായിലെ ചില പ്രമുഖരും എത്തിച്ചേരുകയുണ്ടായി.  

മികച്ച വായനക്കാരെ കണ്ടെത്തൽ

മികച്ച വായനക്കാരെ കണ്ടത്തുന്നതിനായി ക്ലാസ്സു മുറികളിൽ വായനാ മൂലകൾ ക്രമീകിരക്കുകയും ഓരോ ദിവസവും വായിച്ച ഭാഗങ്ങൽ കുട്ടികൾക്ലാസ്സിൽ അവതരിപ്പിക്കുകയും അതിൽ നിന്ന് ഏറ്റവും മെച്ചമായവ തിരിഞ്ഞെെടുത്ത് അസംബ്ലിയിൽ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പല സ്പോൺസേസിനെ കണ്ടെത്തി എല്ലാ ക്ലാസ്സിലും ഇംഗ്ലീഷിലും മലയാളത്തിലും പത്രങ്ങൾ നൽകുകയും അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അതിൽ നിന്ന് ക്വിസ്സ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അടുത്തുള്ള വായനശാലയിൽ എല്ലാകുട്ടികൾക്കും അംഗത്വം എടുക്കുകയും കുട്ടികളെ വായനശാലയിൽ പോയി പുസ്തകങ്ങൾ എടുത്ത് വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു സ്കുൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.