ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയുള്ള കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുള്ള കൂട്ടുകാർ
             പണ്ട് പണ്ട് ഒരിടത്ത് രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു ആ ചങ്ങാതിമാരുടെ പേരാണ് മാവും, പ്ലാവും. അവർ വലിയ ചങ്ങാതിമാരായിരുന്നു. അവർ അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്. അവർ ആരു പറഞ്ഞാലും സുഹൃത്ത് ബന്ധം പിരിയുകയില്ല. ഒരുനാൾ അവരെ തമ്മിൽ പിരിക്കാ നായി ദുഷ്ടനായ ഒരു വവ്വാൽ വന്നു. ആ വവ്വൽ ആദ്യം മാവിന്റെ അടുത്തേക്കാണ് പോയത്. വവ്വാൽ പറഞ്ഞു അന്ന് ഞാൻ ഇവിടെ വന്നപ്പോൾ പ്ലാവിന്റെ അടുത്തേക്ക് പോയില്ലേ? അപ്പോൾ അവൻ എന്നോട് പറയുകയാ, മാവിനെ| എനിക്കിഷ്ടമല്ല എന്നും, മാവ് ദുഷ്ടൻ ആണെന്നും പറഞ്ഞു. ഞാൻ അതൊന്നും വിശ്വസിച്ചിട്ടില്ല എന്നും വവ്വാൽ പറഞ്ഞു. ഞാൻ പ്ലാവിനോട് പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്. വവ്വാൽ പ്ലാവിന്റെ  അടുത്തേക്ക് പോയി. വവ്വാൽ മാവിനോട് പറഞ്ഞകാര്യം അതുപോലെ തിരിച്ചു പ്ലാവിനോടും  പറഞ്ഞു. മാവും, പ്ലാവും അതൊന്നും വിശ്വസിച്ചില്ല. മാവും പ്ലാവും പരസ്പരം ചോദിച്ചു. അപ്പോൾ വവ്വാലിന് പേടിയായി. അവർ സംസാരിക്കുമ്പോൾ അവരുടെ കൊമ്പുകൾ വവ്വാലിനെ പോകാൻ വിടാതെ പിടിച്ചു വച്ചിട്ടുണ്ടായിരുന്നു. അവർ സംസാരിച്ചു കഴിഞ്ഞപ്പോൾ വവ്വാലിനോട്  പറഞ്ഞു. നീ ഇനി കള്ളം പറഞ്ഞു  ഇവിടേക്ക് വരരുത്. അവരുടെ കൊമ്പുകൾ കൊണ്ട് വവ്വാലിനെ വലിച്ചെറിഞ്ഞു. പിന്നെ അവിടേക്ക് വവ്വാൽ വന്നില്ല. മാവും, പ്ലാവും സന്തോഷത്തോടെ കൂട്ടുകാരായി ഒരുമിച്ച് കഴിഞ്ഞു. അവരെ ആർക്കും പിന്നെ പിരിക്കാൻ ആയില്ല
സാരംഗ് സുനിൽ
5 A ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ