ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിധ്വനി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിധ്വനി
                    രാമു ഒരു ദിവസം കളിക്കാൻ കുന്നിന്റെ മുകളിൽ  എത്തിയപ്പോൾ അവന്റെ പിറകെ പട്ടി ഓടിയെത്തി. "പോടാ പട്ടീ! " എന്നു പറഞ്ഞു അപ്പോൾ അകലെ നിന്ന് "പോടാ പട്ടീ! " എന്ന് ആരോ പറയുന്നത് കേട്ടു പിന്നെ അവൻ വീണ്ടും പരീക്ഷിച്ചു നോക്കി അതും വീണ്ടും അവർ കേട്ടു .അവൻ അവിടെ നിന്ന് വീട്ടില്ലേക്കോടി അച്ഛനോട് പറഞ്ഞു .മലയുടെ മുകളിൽ നിന്ന് ഒരാൾ എന്നെ പോടാ പട്ടീ എന്നു പറഞ്ഞു ". അപ്പോൾ നീ എന്തു പറഞ്ഞു? അപ്പോൾ ഞാൻ വീണ്ടും പരീക്ഷിച്ചു.അത് വീണ്ടും പ്രതികരിച്ചു. " മകനേ, ഇനി നീ അവിടെ ചെന്ന് എന്റെ നല്ല ചങ്ങാതി എന്ന് വിളിച്ചു നോക്കൂ." അച്ഛൻ പറഞ്ഞത് അവൻ അനുസരിച്ചു. അപ്പോൾ "എന്റെ നല്ല ചങ്ങാതി !" എന്ന വിളിയാണ് അവിടെ ഉടനെ ചെന്ന് ഉണ്ടായ കാര്യം അച്ഛനോട് പറഞ്ഞു. മകനേ, നാം മറ്റുള്ളവരോട് നന്നായി പെരുമാറിയാൽ അവരും നമ്മോട് അങ്ങനെ പെരുമാറും .നീ കേട്ടത് നീ പറഞ്ഞതിന്റെ പ്രതിധ്വനിയാണ്. നല്ല പ്രതിധ്വനി ഉണ്ടാകണമെങ്കിൽ നാം നല്ല കാര്യങ്ങൾ പറയണം.
നീരജ്.വി
5A ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ