ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/ജയിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ജയിച്ചീടാം

കൊറോണയെ തുരത്തണം , ശുചിത്വം പാലിച്ചീടേണം,
 കൈകൾ നന്നായ് കഴുകണം
അണുവിമുക്തമാക്കണം.
തുടർന്നിടേണമീ ശുചിത്വം
നന്മയുള്ള നാളിനായ്.....
വിദേശത്തുനിന്നെത്തിയാല്
കഴിയണം.......
ഐസൊലേഷനിൽ....
നന്മയുള്ള നാടിനായ്...
നല്ല, നല്ല നാളിനായ്.....
പുറത്തിറങ്ങരുതൊരിക്കലും
നിർദ്ദേശങ്ങൾ വരും വരെ..
അടച്ചുപൂട്ടിയിരിക്കാം വീട്ടിൽ
പിടിച്ചു കെട്ടാം കൊറോണയെ.....
കൂട്ടം കൂടി നടക്കരുതേ..
കൂട്ടിക്കെട്ടാം കോവിഡിനെ...
അയൽപക്കത്തും പോകരുതേ........
അകലം പാലിച്ചീടാലോ...
കൂട്ടുകൂടാം തൂവാലയുമായ്..
കൂട്ടുകൂടാം മാസ്കുമായ്...
തുരത്തിയോടിച്ചീടാം
നമുക്ക് തുടച്ചുമായ്ക്കാം
കൊറോണയെ...

ഹൃദ്യ കെ
6 ബി ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത