ഏഴര മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യത്തോടെ ഇരിക്കുക.... സുരക്ഷിതരായി ഇരിക്കുക ....

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തോടെ ഇരിക്കുക.... സുരക്ഷിതരായി ഇരിക്കുക ....

കൂട്ടുകാരെ

കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്.ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുക,തൊണ്ടയിൽ തുടർച്ചയായുണ്ടാകുന്ന അസ്വസ്ഥത,കഠിനമായ പനി എന്നിവ.ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.രോഗബാധയുള്ള ആൾ നിങ്ങളുടെ സമീപത്തു വന്നു തുമ്മുകയോ ചുമയ്ക്കുകയോ സ്പർശിക്കുകയോ ചെയ്താൽ രോഗം പടരാം.ഇതിനുള്ള പരിഹാരം സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്കുകൾ ധരിക്കുകയുമാണ്.അത്തരത്തിൽ ഈ രോഗത്തെ നമുക്ക് തുരത്താം.

നജ.പി.
5 ഏഴര മാപ്പിള എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം