ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്


 2019 ഡിസംബർ മാസത്തിൽ ചൈനയിൽ കൊറോണ സ്ഥിരീകരിച്ചു. പിന്നീട് ഓരോ രാജ്യത്തും കൊറോണാ വന്നു പിടിച്ചു. അസുഖം ബാധിച്ചവരുടെ എണ്ണം കൂടിക്കൂടിവന്നു. അങ്ങനെ ലോകം മുഴുവൻ കൊറോണ സ്ഥിരീകരിച്ചു. 

 

ഡൗൺ ആയി,  ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആയി. കാരണം, പുറത്തിറങ്ങിയ വരെ പോലീസ് അടിച്ചോടിക്കുക  ആയിരുന്നു. പോലീസുകാർ ആരോഗ്യപ്രവർത്തകർ ഇവരെല്ലാം നന്നായി കഷ്ടപ്പെടുന്നുണ്ട്. എന്തിന്...?.. കൊറോണ യെ അകറ്റാൻ.  അതിനാൽ എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. മാത്രമല്ല യാത്ര പോകാതിരിക്കുക, ഷെയ്ഖ് ഹാൻഡ്  കൊടുക്കരുത്, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. കാരണം ഇതിലൂടെ എല്ലാം കൊറോണ പടരാൻ സാധ്യതയുണ്ട്.

ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി കളിക്കാറില്ല, ഞാൻ ഫുട്ബോൾ കളിച്ചിട്ട് കുറെ ദിവസങ്ങളായി.

 കൊറോണ ക്കായി മരുന്ന് കണ്ടെത്തിയിട്ടില്ല. കുറേ ആളുകൾക്ക് കൊറോണ മാറി, എന്നാൽ  കുറെ ആളുകൾ മരിച്ചു.

 

ഇനി ഞാൻ കൊറോണ യുടെ ലക്ഷണങ്ങൾ പറയാം. ചുമ, തുമ്മൽ, തലവേദന, പനി, ശ്വാസതടസ്സം, എന്നിവയാണ് കൊറോണ യുടെ ലക്ഷണങ്ങൾ. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തി പിടിക്കുക, ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവ ചെയ്താൽ നമുക്ക് ഈ വൈറസിൽ നിന്ന് രക്ഷയുണ്ടാകും. കൊറോണ യുടെ ലക്ഷണങ്ങൾ വന്നാൽ ഹെൽത്ത് സെന്റർ ഇലേക്ക് വിളിച്ച് പറഞ്ഞാൽ മതി. ബാക്കി കാര്യം അവർ നോക്കിക്കോളും. കൊറോണ ആയതിനാൽ കുട്ടികളെല്ലാവരും വീടിന്റെ അകത്ത് ഇരുന്നാണ് കളിക്കുന്നത്. കൊറോണ വൈറസിനെ നമുക്ക് കാണാൻ കഴിയില്ല. 

 ഇപ്പോൾ ഞങ്ങൾ അയൽ വീട്ടിലേക്ക് കളിക്കാൻ  പോകാറില്ല. പോലീസുകാർ ഇപ്പോൾ പുറത്തു പോകുന്നവരെ ഡ്രോൺ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നമുക്ക് ഒരുമിച്ച് നേരിടാം ഒട്ടും ഭയമില്ലാതെ ജാഗ്രതയോടെ. 

റാസിൽ അബ‍ൂബക്കർ പി
4 B ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം