ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പാലിക്കാം..ഓടിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കാം..ഓടിക്കാം..

മിനിക്കുട്ടി രാവിലെ എഴുന്നേറ്റ് അപ്പുറത്തെ തൻറെ സുഹൃത്തുക്കളുടെ കൂടെ കളിക്കാൻ പോയതായിരുന്നു. രാവിലത്തെ  കൂട്ടുകാരുടെ കൂടെ കളി കഴിഞ്ഞു കഴിഞ്ഞു  വന്നു ചായ കുടിക്കുവാൻ  തിടുക്കത്തിൽ അമ്മയുടെ അടുത്തേക്ക് പോയതായിരുന്നു മിനിക്കുട്ടി. "അമ്മേ അമ്മേ ചായ" മിനിക്കുട്ടി പറഞ്ഞു. "മിനിക്കുട്ടീ"ഉമ്മറത്തിരുന്ന് അച്ഛൻ അവളെ വിളിച്ചു.

അവിടെ പാദസരത്തിൻ ഒച്ച അവിടെയാകെ കേൾക്കാമായിരുന്നു. ഒരു കൊഞ്ചലോടെ കുട്ടി അച്ഛൻ അടുത്തേക്ക് എത്തി. അച്ഛൻ ചോദിച്ചു "മോൾ എവിടെ പോയിരുന്നു, കൈയ്യും കാലും എല്ലാം സോപ്പുപയോഗിച്ചു കഴുകിയോ"."എന്തിനാ അച്ഛാ മിനിക്കുട്ടി  അച്ഛനോട് ചോദിച്ചു. സാധാരണ കളി കഴിഞ്ഞു വരുമ്പോൾ ഇപ്പോൾ ഒന്നും പറയാതിരുന്ന അച്ഛൻ പെട്ടെന്ന് ഇങ്ങനെ ചോദിച്ചപ്പോൾ മിനിക്കുട്ടി സംശയിച്ചുപോയി.

അച്ഛൻറെ കണ്ണുകൾ ഇടയ്ക്ക് പത്രത്തിലെക്കും ചലിക്കുന്നത് മിനിക്കുട്ടി  കാണുന്നുണ്ടായിരുന്നു. മിനി കുട്ടിയെ ചേർത്ത് പിടിച്ചു നിർത്തിക്കൊണ്ട് അച്ഛൻ ഇങ്ങനെ പറഞ്ഞു." മോളെ, നമ്മുടെ രാജ്യത്തിലും മറ്റു രാജ്യങ്ങളിലും ഒരു വൈറസ് പടരുന്നുണ്ട്. അതിൻറെ പേരാണ് കൊറോണ. മോൾക്ക് അറിയോ, അത് വന്നാൽ മരണം വരെ സംഭവിക്കാം.

അതിനാൽ വൈറസിനെ എതിരായി നമ്മൾ ശുചിത്വം പാലിക്കണം, ആ വൈറസിനെ എതിരായി നമ്മുടെ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം, ഇനി കുറച്ചു ദിവസം കളിക്കാൻ ഒന്നും പോണ്ട, എല്ലാവരുമായി അകലം പാലിക്കണം, മാസ്ക് ധരിക്കണം. മോളെ നിനക്ക് മനസ്സിലായോ?.

മിനി കുട്ടി പറഞ്ഞു " അയ്യോ അച്ഛാ, ഇത്രയും ഭയങ്കരം ആയിരുന്നോ  വൈറസ്. ഇനി ഞാൻ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചോളാം."അവർ ഉടനെ അകത്തേക്ക് ഓടി. കൈയും കാലുകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി മിനിക്കുട്ടി അച്ഛൻ അടുത്തേക്ക് ഓടി വന്നു.

"ശുചിത്വം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻറെ  ദൈനംദിന പ്രവർത്തിയിൽ പെട്ടതായിരുന്നു. അത് ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഇന്ന് അവൻറെ ജീവിതത്തിൽ  ഒരു  അനിവാര്യ ഘടകം ആയി മാറിയിരിക്കുന്നു." 

മിനിക്കുട്ടി മനസ്സിൽ ആലോചിച്ചു.

നിയ ഫാത്തിമ കെ ടി
അ‍ഞ്ച് ബി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ