ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ച കിളികൾ


പ്രപഞ്ചത്തിൻ ഭൂമിദേവിയാം അമ്മയെ
കാത്തു പാലിക്ക വേണം നാമെല്ലാം
ഒരു നാളും നോവിക്കാതെ നാം പോകണം
മാനുഷരുള്ളിടത്തോളം കാലം
നോവിച്ചതിൻ പാരിദോഷികങ്ങളും
ഏറുന്നു ദുരന്തങ്ങൾ നാം തന്നെ അനുഭവസ്ഥർ
പുഴകൾ വറ്റുന്നതും കുടിവെള്ള ക്ഷാമവും കാടു വെട്ടലും
എല്ലാം നമുക്ക് തന്നെ വിനയായിടുന്നു
നദിതൻ തീരങ്ങളെല്ലാം മനുഷ്യർ കയ്യേറി
പ്രളയത്തിൽ ഗതിമാറി ഒഴുകും പുഴപോലെ
കൊടുംകാറ്റും പേമാരിയും കൊന്നു മർത്യനെയേറെ
പ്ലേഗും കൊറോണും കൊന്നിടുന്നു അതുപോലെ തന്നെ
ഭൂമി പ്രകമ്പനം കൊള്ളുന്ന നേരത്തും
പോയിടുന്നു മർത്യഗണങ്ങൾ ഏറെ
ഭീതികൂടാതെ നാം സോപ്പും വെള്ളവും ഏന്തി
സമ്പർക്കമില്ലാതിരുന്ന് ഞാൻ നേരങ്ങൾ എത്രയോ പിന്നിട്ടു
ഈ ലോക ജിവിതത്തിലാദ്യമായ് നാം
കൂട്ടിലടച്ച കിളികളെ പോലെയായി
ചുരുക്കം പറഞ്ഞാൽ ഈ മന്നിലെ ജീവിതം
എത്രയോ ക്ഷണികമാണന്ന് കരുതിടേണം ഞാൻ
കൊറോണ വ്യാധിയാൽ പൊലിഞ്ഞവർക്കായ്
ഏകുന്നു ഞാനെൻ കണ്ണീർപ്രണാമങ്ങൾ


സെബാൻ ഷാജി
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത