ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ക്വാറന്റൈൻ - നാടകം

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റൈൻ - നാടകം

രംഗം 1

കഥപാത്രങ്ങൾ, രാഘവൻ, ദേവൻ, ഭദ്രൻ, മമ്മൂഞ്ഞ്
(മമ്മൂഞ്ഞിന്റെ ചായക്കടയിൽ രാഘവൻ പത്രം വായിക്കുന്നു പ്രതീക്ഷിക്കാതെ അറുത്തകയ്ക്ക് ഉപ്പുതെ ക്കാത്തവനും വലിയ പ്രമാണിയുമായ ഭദ്രൻ ചായക്കടയിലെക്ക് പ്രവേശിക്കാന്നു. ഈ സമയം ദേവൻ മൊബൈലിൽ 24ന്യൂസ്‌ കാണുന്നു)

ഭദ്രൻ :മമ്മൂഞ്ഞിക്കാ ഒരു ചായ
മമ്മൂഞ്ഞ്,:-അള്ളോ,ഇതാരാ ഭദ്രൻ മൊയ്ലാളിയോ കുറെകാലമായല്ലോ കണ്ടിട്ട് ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ?
ഭദ്രൻ, :- ഓരോ തിരക്കല്ലേ ഇന്നലെ എന്റെ മകൾ മെറിൻ അമേരിക്കയിൽ നിന്ന് നാട്ടിലെത്തി .
ദേവൻ :- മകൾ നാട്ടിലെത്തിയെന്നോ?
ഭദ്രൻ :-അതെ ദേവാ. എന്താ ഒരു സംശയം.അവൾ നാട്ടിലെത്തി .
(രാഘവൻ പത്രം ഉറക്കെ വായിക്കുന്നു )
രാഘവൻ :-അമേരിക്കയിൽ കൊവിടു മരണം 1, 7000 കടന്നു. വിദേശത്തു നിന്ന് വരുന്നവർ പരിശോധനയിൽ ഏർപെടുകയും നീരിഷ ണത്തിൽ നിൽക്കുകയും ചെയ്യേണ്ടതാണ്....
മമ്മൂഞ്ഞ് :-എന്റെ പടച്ചോനെ ഇത് ഇങ്ങനെ തുടർന്നാൽ 10, 15ദിവസത്തിനുള്ളിൽ ലോകത്തിലെ മനുഷ്യർ ചത്തോടുങ്ങി തീരും. എന്തൊരു വിധിയാ ഇത്.
ദേവൻ :-അത് അവിടെ നിക്കട്ടെ ഭദ്ര മക്കളെ പരിശോധനയ്ക്ക് വിദേയാ മാക്കിയോ നിങ്ങൾ ഇപ്പോൾ നീരിഷണതിലല്ലേ? പിന്നെ എന്തിനാ ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത്?
രാഘവൻ :-ദേവേട്ടൻ പറഞ്ഞത് ശരിയാണല്ലോ മുതലാളി എന്തിനാ ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത് മുതലാളി നീരിഷണത്തിലുള്ളതല്ലേ?
ഭദ്രൻ :-അതിന് എനിക്ക് രോഗമൊന്നുമില്ലല്ലോ പിന്നെ എന്തിനാ ഞാൻ വീട്ടിലിരിക്കുന്നെ? എന്നെ ഉപദേശിക്കാനും മാത്രം നീ വളർന്നി ട്ടില്ല കേട്ടോ ഡോ ?
രാഘവൻ :-മുതാലാളിക്ക് രോഗമില്ലേന്നത് ശരിയായിരിക്കും പക്ഷേ അങ്ങയുടെ മകൾ രോഗം വ്യാപകമായി പടർന്നാ രാജ്യത്തു നിന്നു വന്നവളാ അതുകൊണ്ടുതന്നെ മുതലാളി വീട്ടിലേക്കുമടങ്ങുന്നാതാണ് നല്ലത്.
(ഭദ്രൻ രാഘവനു നേരെ കൈയോങ്ങുന്നു മമ്മൂഞ്ഞും ദേവനും ഭദ്രനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു )
ഭദ്രൻ :-എന്റെ കീഴിൽ പണിചെയ്യുന്നവനല്ലേ നീ? എന്നിട്ട് ആ നീ എന്നെ പഠിപ്പിക്കാൻ വരുന്നോ? നീയല്ല ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങിവന്ന് പറഞ്ഞാലും ഞാൻ പുറത്തിറങ്ങി നടക്കുക തന്നെ ചെയ്യും. നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ ബാക്കി ഞാൻ നോക്കി കൊള്ളാം...
രാഘവൻ :-ചെയ്യും മുതലാളി. നിങ്ങളെ പോലുള്ള മനുഷ്യർ ചെയ്യുന്ന പ്രവർത്തിയുടെ ഫലമായി ദൈവം തരുന്ന തിരിച്ചടിയാണ് ഈ മഹാമാരിയായ കോവിഡ്19എന്നാ വയറസ്സ്. നിങ്ങളെ പോലു ള്ള വരുടെ അഹങ്കാരമാ ഈ രോഗമെല്ലാം വന്നു ഭവിക്കുന്നതിന് അടിസ്ഥാനം തന്നെ എന്നെയും മുതലാളിയെയും പോലുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനാണു പാവം പോലീസുകാർ ഉണ്ണും ഉറക്കവും പോലും ഉപേക്ഷിച്ചു വഴിയോരങ്ങളിൽ ഒരു പട്ടി കണക്കെ കാത്തു നിക്കണത് എന്നാ നമ്മൾ നമ്മടെ സ്വർത്തമോഹങ്ങൾക്കു വേണ്ടി അവരെ അവഗണിച്ചു കൊണ്ടേ ഇരിക്കുന്നു ഇത് ശരിയല്ലാ അതുകൊണ്ട് മുതലാളി മടങ്ങി പോവുക.
(ഭദ്രൻ പൊട്ടി തെറിച്ചു കൊണ്ട്)
ഭദ്രൻ :-ഡാ ഇനി നീ മിണ്ടിയാൽ തിരിച്ചു നീ ഈ കോലത്തിൽ വീട്ടിലേക്കുമടങ്ങില്ലാ ഞാനാ പറയണേ ഭദ്രൻ.. രാഘവൻ :-ഞാൻ മിണ്ടും നിങ്ങൾക്ക് രോഗമുണ്ടെന്ന് ഞാൻ പറഞ്ഞട്ടില്ല പക്ഷേ നിങ്ങൾ എന്നോട് ദേഷ്യപെടുന്നത് ശരിയാണോ എന്ന് ഒന്ന് ചിന്തിച്ചുനോക്ക്. സർക്കാർ പറയുന്ന കാര്യങ്ങൾ പൂർണമായി അനുസരിക്കണമെന്നു ഞാൻ പറയുന്നില്ല എന്നാൽ കുറച്ചേങ്കിലും അനുസരിക്കാൻ കഴിഞ്ഞാൽ ഈ മഹാമാരി പൂർണമായി തന്നെ തൂത്തെറിയപെടും.
ഭദ്രൻ :-(അൽപ സമയത്തിനു ശേഷം തുടർന്നു പറഞ്ഞു ആൾ ആഗപ്പാടെ മാറി)രാഘവാ എന്നോട് പൊറുക്ക് ഞാൻ ചെയ്തത് തെറ്റായി പൊയി i am really sorry.
രാഘവൻ :-മുതലാളി അങ്ങയുടെ ഈ തിരിച്ചറിവ് എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. മുതലാളിയോട് മാത്രമല്ല ഈ ലോകത്തുള്ളവരോട് എനിക്ക് ഒന്നേ പറയാനുള്ളു . സർക്കാർ പറയുന്ന നടപടികൾ അനുസരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് കൈകൾ 20സെക്കന്റോളം കഴുകുക. പിന്നെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായുള്ള സംബർക്കങ്ങൾ ഒഴിവാക്കുക. ഇതിലൂടെ ആരോഗ്യമുള്ള ഒരു ലോകത്തെ വാർത്തെടുക്കാം അതിനായ് നമുക്ക് പ്രാർത്ഥിക്കാം....

അതുല്യ രാജേഷ്
10A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം