ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ഞാനൊരു സന്ദർശകൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനൊരു സന്ദർശകൻ

ഞാൻ കൊറോണ. കോവിഡ്-19 എന്നും പറയും. ഞാനൊരു വൈറസ് ആണ്. മനുഷ്യദൃഷ്ടിയിൽ കാണുവാൻ കഴിയാത്ത ഒരു വൈറസ്.

ആദ്യം ഞാൻ സന്ദർശനം തുടങ്ങിയത് ചൈനയിലാണ്. തുടർന്ന് ഇറ്റലിയിലും. രണ്ടടത്തും ആയിരങ്ങളെ മരണത്തിലേയ്ക്ക് വലിച്ചടുപ്പിച്ചു. അമോരിക്കയിലും മറ്റു രാജ്യങ്ങളിലും ഞാൻ കൊലവിളി നടത്തി. ലോകരാജ്യങ്ങൾ ഞാൻ നിമിത്തം ഭീതിയിലായി. പള്ളികളും ക്ഷേത്രങ്ങളും മോസ്‍ക്കുകളും അടക്കേണ്ടി വന്നു. വാഹനങ്ങളും നിരോധിച്ചു. മദ്യഷാപ്പുകൾ പൂട്ടിച്ചു. കടകൾക്ക് പരിമിതി നിർണയിച്ചു. എന്നെ തുരത്തുവാൻ രാജ്യങ്ങളും രാഷ്‍ട്രങ്ങളും ആരോഗ്യസംഘടനകളും കൈകോർത്ത് പിടിച്ച് നിർദ്ദേശം കൽപ്പിച്ചു. ഈ നിർദ്ദേശത്തോട് അനുസരണക്കേട് കാണിച്ച് നെറികെട്ട ലോകജനതയുടെ മേൽ ഞാൻ സംഹാരതാണ്ഢവമാടി. അങ്ങനെ ഭാരതത്തിലെ ഒരു സമസ്ഥാനമായ കേരളത്തിലും എത്തി. പക്ഷേ എന്റെ വിളയാട്ടം അവിടെ നടന്നില്ല. കാരണം അവിടുത്തെ ജനങ്ങൾ ഒരുപരിധിവരെ അനുസരിച്ചു. സർക്കാരിനെയും പോലീസ് അധികാരികളെയും നല്ല ഉപദേശങ്ങളെയും അവർ അനുസരിച്ചു. മുഖാവരണം ഉപയോഗിച്ചു. ഇടയ്ക്കിടെ കൈകൾ കഴുകി. അവരെന്നെ അകറ്റി നിർത്തി. എന്റെ സന്ദർശനം നിമിത്തം രോഗികളായ കേരളീയരെ കേരളത്തിലെ ആരോഗ്യ വകുപ്പ് ഒറ്റപ്പെടുത്താതെ ശുശ്രൂഷിച്ച് സംരക്ഷിച്ചു. എന്റെ സന്ദർശനത്തിന്റെ പരിണിതഫലം അനുഭവിച്ച് നിർധനരായ പലകുടുംബത്തേയും കേരള ജനത സഹായിച്ചു. അങ്ങനെ എന്നെ അകറ്റി നിർത്താൻ കേരള ജനത മാതൃക കാണിച്ചു. അൽപം സമയവും കൂടി എന്റെ സന്ദർശനം ഉണ്ടാവും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

ഷോബൽ റെജി ജോസഫ്
5 A ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ