ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ്ബ്

----------------------------------

ഒ.എൽ .എഫ് . സ്കൂളിൽ  വിദ്യാർഥിനികളുടെ  ഊർജ്ജസ്വലമായ പങ്കാളിത്തത്തോടെ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2021 -22 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്  ജൂൺ മാസത്തിൽ  ഓൺലൈനിലൂടെ ആരംഭം കുറിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓൺലൈൻ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി .ഗണിത സോഫ്റ്റ്‌വെയറായ ജിയോജിബ്രയും ടൂളുകളും കുട്ടികളെ പരിചയപ്പെടുത്തി. ക്ലാസ് തലത്തിൽ ഗണിത ക്വിസ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർത്ഥിനികളെ ഉപജില്ലാതല ശ്രീമതി സീന അനുസ്മരണ ഗണിത ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . ഓണത്തോടനുബന്ധിച്ച് ജിയോ ജിബ്രയിൽ ഗണിത പൂക്കളം  തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനം നൽകുകയും ചെയ്തു. വിദ്യാർഥിനികളുടെ കുടുംബങ്ങളിൽ കോവിഡ്-19 ബാധയെക്കുറിച്ച്  സർവേ നടത്തുകയും വിവരങ്ങൾ അപഗ്രഥിച്ച് പൈ -ഡയഗ്രം തയ്യാറാക്കുകയുമുണ്ടായി.  വിദ്യാർഥിനികളുടെ ഗണിത ഉൽപ്പന്നങ്ങൾ അടങ്ങുന്ന ഒരു ഗണിത പ്രദർശനം നടത്തുകയുണ്ടായി. ഗണിതലാബ് നവീകരിക്കുകയും കൂടുതൽ  പഠനോപകരണങ്ങൾ  സജ്ജീകരിക്കുകയും ചെയ്തു .ചുറ്റളവും  പരപ്പളവും  എന്ന വിഷയത്തിൽ  വിദ്യാർത്ഥികൾക്കിടയിൽ സെമിനാർ നടത്തിയതിൽ നിന്നും മികച്ച അവതരണം നടത്തിയ X C യിലെ ശിവകാമി കെ.ബി. ഉപജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഈ വിദ്യാർത്ഥിനി ഉപ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. ശ്രീ. ശ്രീനിവാസ രാമാനുജൻ ജന്മ വാർഷികത്തോട് അനുബന്ധിച്ച്  അദ്ദേഹത്തിന്റെ  ജീവചരിത്രം സ്ലൈഡ് പ്രെസന്റേഷൻ ആയി അവതരിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ സ്കൂളിൽ  നക്ഷത്ര നിർമ്മാണം നടത്തുകയും സ്കൂൾ അലങ്കരിക്കുകയും ചെയ്തു .പ്രസിദ്ധരായ കേരളീയ ഗണിത ശാസ്ത്രജ്ഞരെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം  വളർത്താൻ  ഉതകുംവിധം  വിദ്യാർത്ഥിനികൾക്കായി ചിത്രപ്രദർശനം സംഘടിപ്പിച്ചു .

ജൂൺ മാസത്തിൽ യു. പി. വിഭാഗം ഗണിതശാത്ര ക്ലബ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരെ  അന്നേദിവസം തിരഞ്ഞെടുത്തു.ആ മാസത്തിൽ തന്നെ കുട്ടികളിൽ ഗണിത അവബോധം വളർത്താനായി ഗണിത ലാബ് പരിചയപ്പെടുത്തി.ജൂലൈ മാസത്തിൽ ഗണിത ക്വിസ് ഓൺലൈനായി നടത്തി. അതിലെ വിജയികളെ അനുമോദിച്ചു. ഓഗസ്റ്റിൽ ഗണിത പൂക്കള മത്സരവും ഹിരോഷിമ ദിനത്തിൽ സുഡോക്കു കൊക്ക് നിർമാണവും  നടത്തി.കൂടാതെ നവംബർ 14 നോട്‌ അനുബന്ധിച്ചു നെഹ്‌റു തൊപ്പി നിർമാണ മത്സരം നടത്തി. ഡിസംബറിൽ ജ്യാമതീയ രൂപ നിർമിതി മത്സരം നടത്തി, വിജയികൾക്കു സമ്മാനം നൽകി.