ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്ന, നെല്ലു മണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചു പിടിക്കാൻ, കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ. എൽ. എഫ്. ജി. എച്ച്. എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു. ചിങ്ങം-1 കാർഷീക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഇൗ കാർഷീക പ്രദർശന വിപണന മേളയുടെ നാലാമത് വസന്തോത്സവമാണ് 2017 ആഗസ്‌റ്റ് 17ന് നടന്നത്. കാർഷീക സെമിനാറുകൾ വിവിധ സ്റ്റാളുകൾ ഒൗ‍ഷധതോട്ടനിർമാണം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കാർഷീക മത്സരങ്ങൾ കർഷക രക്ഷിതാക്കളെ ആദരിക്കൽ മികച്ച അടുക്കള തോട്ടം കണ്ടെത്തി അമ്മമാരെ ആദരിക്കൽ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.