ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ  ശാസ്ത്ര ക്ലബ്‌.

സാമൂഹിക ബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്‌ ഭംഗിയായി  പ്രവർത്തിച്ചു വരുന്നു

ലോക ജനസംഖ്യദിനം

ചന്ദ്രദിനം

ഹിരോഷിമ ദിനം

നാഗസാക്കി ദിനം

ക്വിറ്റ് ഇന്ത്യ ദിനം

സ്വാതന്ത്ര്യ ദിനം

ഗാന്ധി ജയന്തി

ദേശീയ ഏകതാ ദിവസം

ശിശു ദിനം

ഭരണഘടനാ ദിനം

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളെല്ലാം വൈവിദ്യമാർന്ന പരിപാടികളോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ അംഗങ്ങൾ  ചേർന്ന് നടത്തി വരുന്നു. ഓരോ ദിനാചരണങ്ങളോടനുബന്ധിച്ചു പ്രസംഗം,ചരിത്രരചന, ഉപന്യാസം,പോസ്റ്റർ, കൊളാഷ്, quiz, ഫാൻസി ഡ്രസ്സ്‌ മത്സരം എന്നിവ  ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടത്തി വരുന്നു. കോവിഡ് മഹാമാരി മൂലം   വീടുകൾ  തന്നെ വിദ്യാലയങ്ങളായി മാറിയ അവസരത്തിൽ  ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം കുടുബാഗംങ്ങൾ ഒന്നിച്ച് പതാക ഉയർത്തിയതിലൂടെ ഒരു പുത്തൻ അനുഭവം കുട്ടികൾക്ക് ലഭിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്‌ അംഗങ്ങൾ  അവർക്കു ലഭിച്ച പാഴ് വസ്തുക്കൾ ഒക്കെ ഉപയോഗിച്ച് വീട്ടിൽ കുടുബാഗങ്ങളുടെ  സഹായത്തോടെ ഒരു സാമൂഹ്യശാസ്ത്ര ലാബ് നിർമ്മിച്ചു. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരമാണ് സാമൂഹ്യശാസ്ത്ര ലാബ് നിർമാണത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.

മതിലകം ബി ആർ സി തലത്തിൽ സംഘടിപ്പിച്ച അമൃത മഹോത്സവം 2021 പ്രാദേശിക ചരിത്ര രചന മത്സരത്തിൽ യുപിയിൽ നിന്ന് അനുഷ്ക ടി കെ, എച്ച് എസ് വിഭാഗത്തിൽ  നിന്നും  ലക്ഷ്മി കെ യു എന്നിവർ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. കുട്ടികളെ ഉത്തമ പൗരനാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നു.