ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/നൻമ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

ഒരിക്കൽ ആനന്ദ് എന്ന കുട്ടി സ്കൂളിൽ വൈകിയാണ് എത്തിയത്. അപ്പോഴേക്കും ഒരു പാഠഭാഗം കഴിഞ്ഞിരുന്നു. മാഷ് അവനെ വഴക്ക് പറഞ്ഞു. അവന്റെ കാലിൽ ഒരു മുറിവ് മാഷ് കണ്ടു. നീ എന്താ വികൃതി കാട്ടിയത് മാഷ് ചോദിച്ചു. വികൃതി കാട്ടിയത് കൊണ്ടല്ല സാർ ഞാൻ വൈകിയത് എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. എങ്കിൽ കാരണം പറയൂ എന്ന് മാഷ് പറഞ്ഞു. അവൻ മടി കാണിക്കാതെ പറയാൻ തുടങ്ങി. ഞാൻ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ഒരു കുട്ടിയെ വണ്ടിയിടിച്ചത് കണ്ടു. ആരും ആ കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല. ഞാൻ ആ കുട്ടിയെ എടുത്ത് ഓടുമ്പോൾ കാല് പൊട്ടി എന്നിട്ടും ഞാൻ ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു '.

ആ കുട്ടിയുടെ അച്ഛനും അമ്മയും എന്നോട് നന്ദി പറഞ്ഞു. പിന്നെ അവർ എന്നെ അനുഗ്രഹിച്ചു. ക്ലാസിലുള്ള എല്ലാവരും കൈയ്യടിച്ചു. മാഷ് ആ കുട്ടിയോട് ക്ഷമ ചോദിച്ചു. അവനെ അസംബ്ലിയിൽ അനുമോദിച്ചു.

സായന്ത് സനോജ്
3 B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു. പി സ്കൂൾ തിരുവങ്ങാട്.
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ