കണ്ടക്കൈ എൽ.പി. സ്ക്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടുത്തകാലം വരെ ഭൗതീക സൌകര്യങ്ങളുടെ കാര്യത്തിൽ അപര്യാപ്തത അനുഭവിച്ച വിദ്യാലയത്തിന് 2014-15 ലെ മാനേജ്മെന്റ് കൈമാറ്റത്തിന് ശേഷം ഈ മേഖലയിൽ ഒകു കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപുണ്ടായിരുന്ന ഒരു പ്രീ.കെ.ഇ.ആർ കെട്ടിടവും രണ്ടു ക്ലാസുകൾ ഉൾപ്പടെ മറ്റൊരു കെട്ടിടത്തിനും പുറമെ ഒരു എൽ.കെ.ജി.ക്ലാസ് റൂം, സ്റ്റേജ് ഉൾപ്പടെ രണ്ട് ക്ലാസ് റും അടങ്ങിയ മറ്റൊരു കോണ്ക്രീറ്റ് കെട്ടിടം എന്നിവ നിർമ്മിച്ചു. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായ പ്രത്യേക പ്രത്യേക യൂറിനുകൾ, കക്കൂസുകൾ സൌകര്യങ്ങളോടുകൂടിയ പാചകപ്പുര, ചുറ്റുമതിൽ എന്നിവ ഈ കാലയളവിൽ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ നടത്തുകയും ഫാൻ ഉള്പ്പടെയുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ എൽ.എഫ്.ഡി ഉൾപ്പടെയുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുകയും കുട്ടികളെ കന്പ്യൂട്ടർ പരിശീലിപ്പിക്കുകയും ചെയ്യുന്നു.. സ്വന്തമായി കിണർ വാട്ടർ ടാങ്ക് ശുദ്ധജല വിതരണ സൌകര്യം എന്നിവ സ്കൂളിൽ ഉണ്ട്.