കയനി യു പി എസ്‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ കേന്ദ്രത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ മാനേജ്‍മെന്റ് വ്യവസ്ഥയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനമായി രാവെഴുത് ശാലക്കു ശാപമോക്ഷം ലഭിച്ചു.മൂർക്കത്തിൽ ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ .നാരായണൻ നമ്പ്യാരും കൃഷ്ണൻ നമ്പ്യാരും ആദ്യത്തെ അധ്യാപകരായി .അധികം താമസിയാതെ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സി. എച്ച്.കൃഷ്ണൻ നമ്പ്യാർ ഏറ്റെടുത്തു .1940ൽ മഠത്തും ചിറ പാറേക്കുട്ട് ജലാശയത്തിന്റെ തീരത്ത് കുന്നിപ്പറമ്പിൽ നിന്ന് കിഴക്കയിൽ പറമ്പിലേക്ക് വിദ്യാലയം മാറ്റി.അഞ്ചാം തരാം വരെ പഠനം നടത്താൻ സർക്കാർ അനുമതി ലഭിച്ചതതോടെ വിദ്യാലയം  കെട്ടുറപ്പുള്ളതായി മാറി .കുറുമ്പുക്കൽ നാരായണൻ നമ്പ്യാർ ,കുഞ്ഞമ്പു മാസ്റ്റർ ,കെ കെ.അപ്പു മാസ്റ്റർ ,കെ.എം.ചന്തു മാസ്റ്റർ ,എൻ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,സി കെ ഗോവിന്ദൻ നമ്പ്യാർ എന്നിവർ വിദ്യാലയത്തിൽ പ്രവർത്തിച്ചു തുടങ്ങി.ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക കേന്ദ്രമായി അങ്ങനെ കയനി യൂ .പി സ്ക്കൂളും മാറി ..കാർഷിക ഗ്രാമത്തിനും വിദ്യാലയത്തിന്റെ പ്രവർത്തനം അനിവാര്യമായി.ഗതാഗത സൗകര്യം കൂടിയ കപ്പണ പറമ്പ് എന്ന സ്ഥലത്ത് ഉരുവച്ചാൽ മണക്കായി റോഡരികിൽ 2 ഏക്കർ 58 സെൻറ് സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ 1953 -ൽ സ്കൂൾ കെട്ടിടം പണിതു .അന്ന് പ്രധാനാദ്ധ്യാപകനായി അപ്പു നമ്പ്യാർ ചാർജ് എടുത്തു .അങ്ങനെ 1954 ജൂൺ 21 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

"https://schoolwiki.in/index.php?title=കയനി_യു_പി_എസ്‍‍/ചരിത്രം&oldid=1348460" എന്ന താളിൽനിന്ന് ശേഖരിച്ചത്