കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
* ലഹരി വിരുദ്ധ സൈക്കിൾ വിളംബര റാലി

" നേർ സഞ്ചാരം " - ലഹരി വിരുദ്ധ സന്ദേശ പ്രവർത്തനങ്ങൾ

ദീപശിഖാ പ്രയാണവും പദയാത്രയും

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം കൈകോർത്തു കൊണ്ട്  " നേർ സഞ്ചാരം " വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. ഒക്ടോബർ 6 ന് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ ആരംഭം കുറിച്ചു. പി.റ്റി.എ, എം.പി.റ്റി.എ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ

പ്രതിജ്ഞയിൽ പങ്കാളികളായി

* പോസ്റ്റർ തയ്യാറാക്കാം - ഒക്ടോബർ 26

ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ സ്കൂൾ തലത്തിൽ 26ന് നടത്തപ്പെട്ടു. കുട്ടികൾ മനോഹരമായ ചിത്രങ്ങൾ ഉപയോഗിച്ചും ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചും വിവിധങ്ങളായ പോസ്റ്ററുകൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി

* ലഹരി വിരുദ്ധ സൈക്കിൾ വിളംബര റാലി

വിദ്യാർത്ഥികളും രക്ഷകർത്താക്കളും

ഒക്ടോബർ 28 ന് വയലാർ ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് സൈക്കിൾ റാലി നടത്തി... 29 ന് നടക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ യും പദയാത്രയുടെയും അറിയിപ്പുകൾ നൽകി.. യു.പി.വിഭാഗത്തിലെ 30 കുട്ടികളും പി.റ്റി.എ പ്രതിനിധികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു

* " നേർ സഞ്ചാരം " ഒരു കരയും യാത്ര ... ദീപശിഖാ പ്രയാണവും പദയാത്രയും

"ലഹരി വേണ്ട മക്കളേ ...." Flash Mob
ദീപശിഖ

ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് പഞ്ചായത്തിന്റെയും രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെ യും സമ്പൂർണ സഹകരണത്തോടെ ദീപശിഖാ പ്രയാണം നടത്തപ്പെട്ടു. വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കവിത ഷാജിയിൽ നിന്നും പി.റ്റി.എ പ്രസിഡന്റ് ശ്രീ രംജി എൻ.എസ് ദീപശിഖ ഏറ്റുവാങ്ങി. ചേർത്തല SHO ശ്രീ. വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്ത ദീപശിഖാ പദയാത്ര മുക്കണ്ണംകവലയിലെ AKG വായനശാലയിൽ നിന്നാരംഭിച്ച് വയലാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാലയത്തിലെത്തിച്ചേർന്നു. ലഹരി വേണ്ട മക്കളേ എന്ന ഫ്ളാഷ് മോബ് വിവിധ കേന്ദ്രങ്ങളിൽ അധ്യാപകർ അവതരിപ്പിച്ചു. Excise preventing officer ശ്രീ. A സാബു ബോധവത്ക്കരണ ക്ലാസ്സെടുത്തു. പഞ്ചായത്തംഗങ്ങളായ പി.കെ.ബിൽക്കുൽ, ഗോപിനാഥൻ നായർ , ലിഷിനാ പ്രസാദ്, ദീപക് B ദാസ് , ലാലി സരസ്വതി പ്രഥമാധ്യാപിക ഗീത.ജെ.ദാസ്, സ്റ്റാഫ് സെക്രട്ടറി ലിൻസി മേരി പോൾ , രെജിമോൾ ഷൈജു, നീതു രാജേഷ് തുടങ്ങിയവർ സംസാരിച്ചു