കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പാറുക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പാറുക്കുട്ടി


പുലരി ഉദിച്ചാൽ പാറുക്കുട്ടി പാലും കൊണ്ടു വന്നോളൂം
പാലു വാങ്ങാൻ വന്നവരോട് കുശലം ചോർത്തും പാറുക്കുട്ടി
സന്ധ്യയായാൽ പൊന്നിൻ പടിയിൽ ഇരുന്നു മാലകൾ കോർക്കും പാറുകുട്ടി
പുഷ്പൻ ചേട്ടൻ വന്നാൽ പിന്നെ കഥകൾ പറയും പാറുക്കുട്ടി
മരുന്നു വാങ്ങാൻ കടയിൽ ചെന്നാൽ വഴക്ക് കൂടും പാറുക്കുട്ടി
പാറു എന്ന് വിളിച്ചാൽ പിന്നെ ഗമയിൽ തുള്ളും പാറുക്കുട്ടി .
നാട്ടാരുടെ സഭ വെച്ചാൽ സഭയിൽ കൂടും പാറു കുട്ടി .
ചാണകം വാരൻ പറഞ്ഞയച്ചാൽ പശുവിനെയും കൊണ്ടുവരും പാറുക്കുട്ടി .
നാട്ടാരെ എല്ലാം പറയും പാറു ആളൊരു ഭീകരി ആണെന്ന് .
രാത്രിയായാൽ മൃഷ്ടാനത്തിന് വയറും നിറക്കും പാറു കുട്ടി .
കിടക്കാൻ ചെന്നാൽ പാറുക്കുട്ടി കൂർക്കംവലിയോട് കൂർക്കംവലി

 

ദേവിക ആർ നമ്പ്യാർ
നാലാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത