കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920 ൽഒരു കുടിപ്പള്ളിക്കൂടമായാണ്  കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ ആരംഭിച്ചത് .1925 ഓടെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളായി മാറി. ശ്രീ .പി കൃഷ്ണമാരാരുടെ മാനേജ്മെൻറ് കീഴിൽ സ്കൂൾ വർഷങ്ങളോളം ഒരുവിധം നന്നായി പ്രവർത്തിച്ചു വന്നു.1967 കുട്ടികളുടെ കുറവുമൂലം അഞ്ചാം ക്ലാസ് നിർത്തലാക്കപ്പെട്ടു. സ്കൂളിൻറെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു. തുടർന്ന് വർഷങ്ങളോളം ശ്രീ. കെ. വി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ .ഈ കാലഘട്ടത്തിലാണ് അറബിക് തസ്തിക നിലവിൽ വന്നത്.തുടർന്ന് ഹെഡ്മിസ്ട്രസായ ശ്രീമതി.പി കല്യാണിക്കുട്ടി ടീച്ചർക്ക് ശേഷം 1989 മുതൽ 2016 മാർച്ച് വരെ ശ്രീമതി ലത ടീച്ചർ പ്രധാന അധ്യാപികയായി തുടർന്നു. 2016 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ ശ്രീമതി ഷീല ടീച്ചർ പ്രധാനധ്യാപികയായി  തുടർന്നു.2021 മുതൽ തങ്കമണി ടീച്ചർ പ്രധാനധ്യാപികയായി  തുടരുന്നു.

1990 കാലഘട്ടം മുതൽ പി.ടി.എയുടെ സഹകരണത്തോടെ സ്കൂൾ പുരോഗമിച്ചു . 1988 ൽ നഷ്ട പ്പെട്ട അറബിക് തസ്തിക 1994 ൽ പുനഃസ്ഥാപിച്ചു . കലാകായിക പ്രവൃത്തി പരിചയമേളകളിൽ സ്കൂൾ മെച്ചപ്പെട്ട സ്ഥാനങ്ങൾ കരസ്ഥമാക്കി . അക്കാദമിക് തലത്തിലും പുരോഗതിയുണ്ടായി . ഇതിന്റെ ഫലമായി കുട്ടികൾ വർദ്ധിക്കുകയും 2001 ൽ ഡിവിഷൻ നിലവിൽ വരികയും ചെയ്തു . ക്ലാസും 8 അധ്യാപകരും 200 ൽ ഏറെ കുട്ടികളും 2002 മുതലുള്ള 6 വർഷങ്ങളിൽ ഈ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു .

കാഞ്ഞിരങ്ങാടിന്റെയും പരിസര പ്രദേശത്തിന്റെയും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖ ലളിലെ പുരോഗതിക്ക് നിർണായകമായ സംഭാവനകൾ നൽകിയ സ്ഥാപനമാണ് നമ്മുടെ സ്കൂൾ . സമീപ പ്രദേശങ്ങളിൽ സ്കൂൾ ആരംഭിക്കുന്നതിന് എത്രയോ വർഷം മുമ്പേ നമ്മുടെ സ്കൂൾ ആരംഭിക്കുകയും അതുവഴി പ്രാഥമിക വിദ്യാഭ്യാസവും ഉയർന്ന സാക്ഷരതയും ഈ പ്രദേശത്ത് ഉണ്ടാക്കുകയും ചെയ്യുന്നതിന് ഈ സരസ്വതി ക്ഷേത്രം സഹായകമായിട്ടുണ്ട്

നമ്മുടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും ജോലി നേടിയവരും വിദ്യാഭ്യാസരം ഗത്തും മറ്റു മേഖലകളിലും ഉയർന്നു നില്ക്കുന്നവരുമായ ഒട്ടേറെ പേർ ഇവിടെ പൂർവ്വ വിദ്യാർത്ഥി കളായി ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനകരമാണ് . സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറൽ മാനേജരായി വിരമിച്ച് , ഇപ്പോൾ ബേങ്ക് ഓഫീസേഴ്സ് ട്രെയിനിംഗ് കോളേജിന്റെ ഡീൻ ആയി പ്രവർത്തിക്കുന്ന ശ്രീ.പി.വി.രവീന്ദ്രൻ , പയ്യന്നൂർ കോളേജ് പ്രിൻസിപ്പലായി വിരമിച്ച പ്രൊഫ സർ കെ.നാരായണൻ എന്നിവർ ഉൾപ്പെടെയുള്ള അനേകം പേർ ഈ സ്കൂളിന്റെ സംഭാവനയാണ് . പ്രൊഫഷണൽ കോഴ്സുകളായ എഞ്ചിനീയറിംഗ് , ആയുർവ്വേദം , അലോപ്പതി മേഖലകളിൽ വരെ ഇപ്പോൾ നമ്മുടെ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട് . അതുപോലെ കലാരംഗത്തും മികച്ച നേട്ടങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ദേശീയ ദിനങ്ങളും വാർഷികാഘോഷവും അതിവിപുലമായി തന്നെ 1990 മുതൽ സ്കൂളിൽ ആഘോഷിച്ച് വരുന്നുണ്ട് . കഴിഞ്ഞ 30 വർഷങ്ങളായി പഠനത്തിൽ മികവ് കാട്ടുന്ന വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ തൽപരരുടെ വകയായി വിവിധ എന്റോവ്മെന്റുകൾ നൽകി വരുന്നു .

ഇതൊക്കെയാണെങ്കിലും കഴിഞ്ഞ 5 വർഷമായി സ്കൂളിൽ കുട്ടികൾ കുറഞ്ഞുവരുന്ന അവസ്ഥ യാണുള്ളത് . സ്കൂൾ വാഹനത്തിന്റെ അഭാവം തൊട്ടടുത്തു തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരം ഭിച്ചത് എന്നിവ ഇതിനുള്ള പ്രധാന കാരണമായി പറയാം . എയ്ഡഡ് സ്കൂൾ എന്ന പരിമിതി മൂലം വിവിധ വിദ്യാഭ്യാസ ഏജൻസികളിൽനിന്ന് ലഭിക്കുന്ന സഹായവും ഏറെ പരിമിതമാണ് .

ഈ വർഷം സ്കൂൾ അൺഎക്കണോമിക് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് . ഇപ്പോൾ നാട്ടുകാർ , ഡിപ്പാർട്ടുമെന്റ് , സർവ്വശിക്ഷാ അഭിയാൻ , സ്കൂൾ മാനേജ്മെന്റ് എന്നീ ഏജ ൻസികളുടെ സഹകരണത്തോടെ അദ്ധ്യാപക രക്ഷാകർതൃ സമിതി സ്കൂളിനെ ആദായകരമായ പട്ടികയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കഠിനമായ പ്രവർത്തനം ( ഫോക്കസ് 2015 ) എന്ന പദ്ധതി യിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ് .