കാനായി നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും

ലോക ജനതയാകെ കൊറോണ എന്ന വൈറസ് ബാധയിൽ അകപ്പെട്ടിരിക്കുന്നു ചൈന എന്ന രാജ്യത്തിലെ ഉഹദ് എന്ന സ്ഥലത്തായിരുന്നു ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചത്. ആ രാജ്യത്തിൻെറ ജാഗ്രത കുറവ് മൂലം ഇപ്പോൾ പല രാജ്യങ്ങളിലും ഈ ഭീഷണി നേരിടുന്നു അമേരിക്ക,സ്പെയ്ൻ,ഇറ്റലി,ഇന്ത്യ എന്നീ രാജ്യങ്ങളും ഭീഷണി നേരിടുന്നു കാരണം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണവും മരണ നിരക്കും വർധിച്ചുകൊണ്ടിരിക്കുന്നു.

കോവിഡ് 19 അത്ര മാരകം അല്ലെങ്കിലും വ്യാപകമായി പകരുന്നതാണ് .ഈ വൈറസ് വായുവിലൂടെ പകരുന്ന രോഗം അല്ല. ഇത് പകരുന്നത് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നതിനിടെ അവരുടെ സ്രവങ്ങൾ വഴി മാത്രമാണ്.

കൈ കഴുകൽ ആണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം.ഇതിലൂടെ വൈറസ് വായ് കണ്ണ് മൂക്ക് എന്നിവ വഴി ശരീരത്തിന് കയറുന്നത് തടയാം.പനി ചുമ രോഗലക്ഷണം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂപേപ്പർ കൊണ്ട് പൊത്തുകയും പിന്നീട് ശരിയായ രീതിയിൽ നശിപ്പിക്കുകയും വേണം. രോഗികളും രോഗികളുമായി അടുത്തിടപഴകിയവർ ഉപയോഗിച്ച മാസ്കുകളും ഗ്ലൗസുകളും ശരിയായ രീതിയിൽ നശിപ്പിക്കാതെ പൊതുഇടങ്ങളിൽ വലിച്ചെറിയഞ്ഞാൽ .അതുവഴി മൃഗങ്ങളിലേക്ക് പകരും ജലാശയങ്ങൾ മലിനമായി ആവുകയും ചെയ്യും. പ്രായമായവരിലും ,പ്രമേഹം ,ഹൃദയസംബന്ധമായ അസുഖം ഉള്ളവരിലും രോഗ സാധ്യത കൂടുതലാണ് രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത് പെട്ടെന്ന് പകരുന്നു മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള വഴി അകലം പാലിക്കുകയാണ് ഏന്നതാണ്

കോവിഡ് 19 ഭീതി ഒഴിഞ്ഞ ഒരു നല്ല ദിവസത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും വൈറസിനെതിരെ മരുന്നു കണ്ടെത്തുന്ന നാൾ എല്ലാവരും ധൈര്യപൂർവ്വം പുറത്തിറങ്ങി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരു നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം അതിനായി എല്ലാവരും വീട്ടിൽ തന്നെ തുടരുക.ഒറ്റ കെട്ടായി നിൽക്കാം

കൊറോള കാലത്ത് ഞാനും എൻറെ കുടുംബവും വീടും പരിസരവും വൃത്തിയാക്കിയും അമ്മയും അമ്മൂമ്മയും സഹായിച്ചു് അനിയൻമാരോടൊപ്പം കളിച്ചും ചിരിച്ചും രസിച്ചും ആയിരുന്നു ഞാനും എൻറെ കുടുംബവും ഇന്നേവരെ അടച്ച്പൂട്ടൽ കാലത്തെ വിനിയോഗിച്ചത്

ശ്രീലക്ഷ്മി വി വി
6 കാനായി നോർത്ത് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം