കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ jrc ഒരു യൂണിറ്റിൽ യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ 90ഓളം കുട്ടികളുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിലും, മറ്റു സേവന കാര്യങ്ങളിലും മുൻപന്തിയിലാണ്.ജൂൺ ആദ്യവാരങ്ങളിൽ നിർധരായ മറ്റു സഹപാഠികൾക്ക് പഠന സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ വർഷംതോറും നടത്തിവരാറുണ്ട്. സ്കൂൾ അച്ചടക്കം, ശുചിത്വം, എന്നിവയിൽ എല്ലാം മികച്ച സേവനം jrc cadets    ചെയ്തു വരുന്നു. ഓൺലൈൻ സമയം ഗാന്ധിജയന്തി ദിനത്തോടെനിബിന്ധിച്ച് വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തനം വീഡിയോ ആക്കി ഗ്രൂപ്പിൽ പങ്കുവെച്ചു. സ്വയം തൊഴിൽ നേടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുവാനായി പ്രവൃത്തി പരിചയ അധ്യാപികന്മരുടെ നേതൃത്വത്തിൽ സോപ്പ്, സോപ്പ് പൊടി, കുട നിർമ്മാണം, ഫിനോയിൽ, ചന്ദനത്തിരി നിർമാണം എന്നിങ്ങനെ യുള്ള പരിശീലനം നൽകിവരുന്നു. വർഷംതോറും മെഡിക്കൽ കവർ നിർമ്മിച്ചു തൊട്ടടുത്തുള്ള സ്വന്താനം ഹെൽത്ത് ക്ലിനിക്കിൽ നൽകിവരുന്നു.വർഷങ്ങളായി ജെ ആർ സി,സി ലെവൽ പരീക്ഷകളിൽ 100%വിജയം നേടി കുട്ടികൾ ഗ്രേസ് മാർക്കിന്ന് അർഹരാവാറുണ്ട്.

2021-22 വർഷത്തിലെ സ്കാഫ് അണിയിക്കൽ ചടങ്ങ്,

 'പറവകൾക്ക് ഒരു കുടം വെള്ളം' സ്കൂൾ തല ഉദ്‌ഘാടനവും  മാർച്ച്‌ 7 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജെ ആർ സി കേഡറ്റ്സിനുള്ള ഒരു അവബോധ ക്ലാസ്സ്‌ സിറ്റി  സബ്ജില്ലാ ജെ ആർ സി മുൻ പ്രസിഡന്റ്‌ സലാം മാസ്റ്റർ നൽകി. ജെ ആർ സി 'സി ലെവൽ 'പരീക്ഷയിൽ ഇത്തവണയും നൂറു മേനി വിജയം കൊയ്‌ത പ്രസ്തുത കുട്ടികളെ ആദരിക്കൽ ചടങ്ങിൽ  ഹെഡ്മിസ്ട്രെസ് റഷീദ ബീഗം , പി ടി എ പ്രസിഡന്റ്‌ എ ടി നാസർ, വൈസ്പ്രസിഡന്റ്‌ സാജിത് അലി എന്നിവർ പങ്കെടുത്തു.

2022-23 അധ്യാന വർഷ ആരംഭത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയിലേക്ക് സഹപാഠികൾ പഠനോപകരണം അധികം വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെ 'കനിവ് പദ്ധതി' വളരെ നല്ല രീതിയിൽ നടപ്പാക്കാൻ സാധിച്ചു.

സേവന പാതയിൽ വേറിട്ട മാതൃകയായി കാലിക്കറ്റ്‌ ഗേൾസ്. സ്വന്തം കുട്ടികൾക്ക് ഓരോ ആഘോഷത്തിനും വസ്ത്രം വാങ്ങുമ്പോൾകാലിക്കറ്റ്‌ ഗേൾസിലെ അധ്യാപകർ മറക്കാറില്ല അവരുടെ മുന്നിലിരിക്കുന്ന ദൈന്യതയുടെ മുഖങ്ങളെ.. കാലിക്കറ്റ്‌ ഗേൾസ് high സ്കൂൾ jrc unit നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ബലിപ്പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ ക്ലാസ് അധ്യാപകർക്ക് കൈമാറി. ഇതിനുള്ള പണം അധ്യാപകർ തന്നെയാണ് നൽകിയത് വിസ്ഡം സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ Eid Kiswa സഹായം കൂടി ലഭിച്ചപ്പോൾ നൂറോളം കുട്ടികൾക്ക് സഹായം നൽകാൻ കഴിഞ്ഞു.

11/11/22ന് മു ഴുവൻ jrc &ഗൈഡ്സ് വിദ്യാർത്ഥികൾക്ക് Fire and safty &first aid ക്ലാസ്സ്‌ നൽകി