കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലാം തരവും ,ഏഴാം തരവും ,പത്താം തരവും വിദ്യാഭ്യാസത്തിന്റെമൂല്യം എന്താണ:ന്ന്  അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉലഹന്നാൻ മത്തായിക്ക് ഒരു  ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൊച്ചുകുട്ടികൾക്കും പ്രത്യേകമായി തന്റെ പൗത്രനും വളരെ ദൂരം പോകാതെ അയൽപക്കത്തായി ഒരു സ്കൂൾ വേണം ആ ആഗ്രഹം പൂവണിഞ്ഞു.ഇപ്പോഴത്തെ കാവാലം വടക്കുഭാഗത്തുള്ള എസ്എൻഡിപി മന്ദിരത്തിനു സമീപം നെയ്ശ്ശേരി  പുരയിടത്തിൽ ഒരു ചെറിയ ഷെഡ്ഡിൽ ഒരു അധ്യാപകനും ഒരു ക്ലാസ്സുമായി ഒരു വിദ്യാലയം സ്ഥാപിച്ചു പ്രഥമ അധ്യാപകൻ ശ്രീ ഓലേടം  വേലുപ്പിള്ളയും പ്രഥമ വിദ്യാർത്ഥി വള്ളിക്കാട് വക്കച്ചനും(  VJ വർക്കി BA BL) ആയിരുന്നു..ഏകദേശം ഒരു വർഷത്തിനു ശേഷം ഈസ്റ്റ് / 1 സ്കൂൾ  ആലക്കാട്ടുശ്ശേരി പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു.ക്രമേണ രണ്ട് , മൂന്ന്, നാല് , അഞ്ച് ക്ലാസുകൾ ആരംഭിക്കുകയും സെന്റ് ത്രേസ്യാസ് മലയാളം സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

'ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പുന്നശ്ശേരി ചാണ്ടി സാർ ആയിരുന്നു

1920ലായിരുന്നുഈ സ്കൂൾ  സ്ഥാപിതമായത്.  ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ  ശ്രീ കല്ലു ക്കളം കെ.വർഗീസ്, ശ്രീ തറയിൽ നാരായണപണിക്കർ, കുന്നുമ്മ പറപ്പള്ളിയിലെ സഹോദരിമാരായ ക്ലാരമ്മ. അന്നമ്മ , ശ്രീ വി.സി ജോസഫ് , എന്നിവരായിരുന്നു. പിന്നീട് പിസി തോമസ് , ശ്രീ കെ എ ജോസഫ് ശ്രീമതി ടി കെ ദേവകിക്കുട്ടിഎന്നിവരും ജോലിചെയ്തു.

1951 ൽഈ സ്കൂളിൻറെ ഉടമസ്ഥാവകാശം കൊച്ചുപുരയ്ക്കൽ ശ്രീ തൊമ്മൻ ജോസഫ് ലേക്ക് (കാവാലം ചുണ്ടന്റെ ഉടമ ) കൈമാറ്റം ചെയ്യപ്പെട്ടു അതോടെ   ഈ  സ്കൂൾ ന്യൂ സെന്റ് ത്രേസ്യാ സ് LP സ്കൂൾ എന്ന്  'പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം അഞ്ചാം ക്ലാസ് നിർത്തലാക്കി LP വിഭാഗത്തിൽ നാലുവരെ എന്ന് നിജപ്പെടുത്തി.

ഈ കാലഘട്ടത്തിൽ ശ്രീ.സി. ചാക്കോ പാത്തേരിൽ സാറിന്റെ നേതൃത്വത്തിൽ മറ്റ് 7 അധ്യാപകർ കൂടി അധ്യാപനം നടത്തിപ്പോന്നു.

ആ കാലഘട്ടം വളരെ വിഷമം പിടിച്ചതായിരുന്നു അധ്യാപകരിൽ പലരും കൊതുമ്പു വള്ളത്തിൽ തുഴഞ്ഞു സ്കൂൾ പരിസരത്ത് എത്തി , അവിടെനിന്നും നടന്നു സ്കൂളിൽ എത്തുകയായിരുന്നു. ഓല ഷെഡിൽ .താഴെ മണൽ വിരിച്ച ക്ലാസ് മുറികൾ ആയിരുന്നു. ഉച്ചഭക്ഷണം അല്ലാതെ ഒരു ആനുകൂല്യവും ഗവൺമെന്റിൽനിന്ന് അന്ന് ലഭിച്ചിരുന്നില്ല. മാനേജ്മെൻറ് തുച്ഛമായ ശമ്പളം നൽകിയതുകൊണ്ടാണ് അവർ കഴിഞ്ഞു പോന്നത്. അന്ന് എല്ലാ ക്ലാസ്സിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് സ്കൂൾ വലിയ മാറ്റത്തിലാണ്.

വീണ്ടും 1978 ൽ ടി സ്കൂൾ കൊച്ചുപുരയ്ക്കൽ  തൊമ്മൻ ജോസഫ്  കാവാലം ലിസ്യു പള്ളിക്കു കൈമാറി. ഈ കാലഘട്ടത്തിൽ ശ്രീമതി ആ നിയമ്മ ജോർജ്ജ് ആയിരുന്നു പ്രധാനാധ്യാപിക കൂടാതെ രണ്ട് അധ്യാപകരും 5 അധ്യാപികമാരും ഉണ്ടായിരുന്നു.

978-79 ൽപുതിയ കെട്ടിടം ബഹു ഫാ തോമസ് കിഴക്കേക്കുറ്റ് പണികഴിപ്പിച്ചു.

1987 കാലഘട്ടത്തിൽ അധ്യാപകരിൽ മൂന്നുപേർ പെൻഷൻ ആവുകയും പകരം മൂന്നുപേർ നിയമിതരാവുകയും ചെയ്തു സ്കൂളുകളുടെ എണ്ണം വർധിച്ചതും വീടുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതും ക്ലാസ്സ് ഡിവിഷനുകളെ ബാധിക്കാൻ തുടങ്ങി. അതോടു കൂടി നിലവിലു ള്ള 2 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ . 1995 ൽ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിന് കൈമാറി.

തുടർന്ന് ശ്രീമതി ത്രേസ്യാമ്മ ജോസഫ് ശ്രീമതി ഗ്രേമ്മ ജോൺ ശ്രീ. ബന്നി മോൻ  M P എന്നിവർ പ്രധാന അധ്യാപകരായി . പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. കലോത്സവം,  ശാസ്ത്രമേള, കായികമേള .വിജ്ഞാന പരീക്ഷകൾ ഇവയെല്ലാം പ്രത്യേക പരിഗണന നൽകി സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ പ്രീപ്രൈമറി വിഭാഗവും സ്കൂളിൽ ഉണ്ട്. ശക്തമായ P T A. M P T A ജാഗ്രതാസമിതി എന്നിവ സ്കൂളിന് കരുത്തും ആവേശവും പകരുന്നു ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാ ക്ഷേത്രം ഇന്നും നാടിന് അഭിമാനവും അനുഗ്രഹവും ആയി നിലകൊള്ളുന്നു.

2016 ൽ ബഹു ഡോമിനിക് മുരിയങ്കാവിങ്കൽ അച്ചൻ സ്കൂൾ കെട്ടിടത്തിൻെറ മേൽക്കൂര പുതുക്കിപ്പണിതു.