കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/ഉത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തരം


പുഞ്ചിരിച്ച നിൻ മുഖം
വാടികരിഞ്ഞതെന്തേ?
പ്രഭചൊരിഞ്ഞൊരി കണ്ണുകൾ
പുഴുവരിച്ചതെന്തേ?
 
നിന്റെ കണ്ണീർ തുള്ളിയ്ക്
തടയിട്ടതാര്?
പിടയുന്ന നിൻ ഹൃദയത്തിൽ
കരിങ്കൽ കൊറിയതാര്?

പറയൂ എൻ പ്രകൃതി
നിന്നിലെ പ്രാണനെ ഹോമിച്ചതാര്?

ശോഭയേറിയ നാളുകൾ
മാഞ്ഞുപോയിടും നേരത്ത്
ഉത്തരമൊന്നു മാത്രമേ
 ചൊല്ലിടാം ഞാൻ , പെട്ടമ്മയായ ഈ പ്രകൃതി
ഞാൻ ജനിപ്പിച്ചൊരി മക്കൾ തന്നെ
അമ്മതൻ ശവക്കല്ലറ മാന്തിടുന്നു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതറിയാതെ
പാവങ്ങൾ വീണു പിടഞ്ഞിട്ടുന്നു


 

ദേവപ്രിയ
കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത