കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോഴിയമ്മയും പരുന്തിൻകുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയമ്മയും പരുന്തിൻകുഞ്ഞും

കുഞ്ഞുങ്ങളുമായി തീറ്റ തേടി നടക്കുകയായിരുന്നു കോഴിയമ്മ .പെട്ടെന്നാണ് തേക്കുമരചുവട്ടിൽ ഒരു കരച്ചിൽ കേട്ടത്
.കോഴിയമ്മ നോക്കിയപ്പോൾ ഒരു പരുന്തിൻകുഞ്ഞ് കാലൊടിഞ്ഞ് കിടക്കുന്നതു കണ്ടു .
"അമ്മേ ......അമ്മേ ...ഇതു നമ്മളെ ഉപദ്രവിക്കാൻ നടക്കുന്ന ചക്കിപ്പരുന്തിന്റെ കുഞ്ഞാ .ഇവൻ ഇവിടെ കിടക്കട്ടെ .നമുക്ക് പോകാം
".കോഴിക്കുഞ്ഞുങ്ങളിൽ ഒരാൾ പറഞ്ഞു .എന്നാൽ കോഴിയമ്മക്ക് പരുന്തിൻകുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ മനസ്സുവന്നില്ല .
"മക്കളെ ഇവൻ തീരെ കുഞ്ഞാണ് നമ്മൾ ഇവനെ എവിടെ ഇട്ടിട്ടു പോയാൽ വല്ല പാമ്പോ കുറുക്കനോ ഇവനെ തിന്നു കളയും . അതു കൊണ്ട് നമുക്ക് ഇവനെ കൂടെക്കൂട്ടാം ". കോഴിയമ്മ പറഞ്ഞു .
കോഴിയമ്മ പരുന്തിൻ കുഞ്ഞിനെ തന്റെ കൂട്ടിലേക്ക് കൊണ്ടുപോയി .
പച്ചില മരുന്നുകൾ അവന്റെ കാലിൽ വെച്ച് കെട്ടി കുറച്ചു സമയം കൊണ്ട് തന്നെ അവൻ കോഴിക്കുഞ്ഞുങ്ങളുമായി ചങ്ങാത്തത്തിലായി .
വൈകുന്നേരം തീറ്റയുമായി തിരികെയെത്തിയ ചക്കിപ്പരുന്ത് കുഞ്ഞിനെ കാണാതെ പേടിച്ചു .
ചക്കിപ്പരുന്ത് കരഞ്ഞു കൊണ്ട് കുഞ്ഞിനെ തേടി പറന്നു .
ആ സമയത്താണ് കോഴിയമ്മ ചക്കിപ്പരുന്തിനെ കണ്ടത് "ചക്കീ ....വിഷമിക്കേണ്ട നിന്റെ കുഞ്ഞ് ഇവിടുണ്ട്".
കോഴിയമ്മ പരുന്തിൻകുഞ്ഞിനെ ചക്കിപ്പരുന്തിന് കാണിച്ചുകൊടുത്തു .പരുന്തിൻ കുഞ്ഞ് നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു .
"ഞാനെന്നും നിന്നെയും കുഞ്ഞുങ്ങളെയും ഉപദ്രവിച്ചിട്ടേയുള്ളു .
എന്നിട്ടും ഞങ്ങൾക്കൊരാപത്ത്‌ വന്നപ്പോൾ സഹായിച്ചു .ഇനിയെന്നും ഞാൻ നിന്റെ കൂട്ടുകാരിയായിരിക്കും '
പരുന്തമ്മ കണ്ണീരോടെ പറഞ്ഞു .അത് കേട്ട കോഴിയമ്മയ്ക്കും മക്കൾക്കും സന്തോഷമായി

അഞ്ജന കൃഷ്ണ
3 A കാവുങ്കൽ പഞ്ചായത്ത് എൽ പി എസ്‌
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ