കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠിതാവിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് സഹായകരമായ പഠനാന്തരീക്ഷം .2019 ലെ പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് നിർമിച്ച 6 ക്ലാസ് മുറികളുൾപ്പെടെ 12 ക്ലാസ് മുറികളുണ്ട് .എല്ലാ ക്ലാസ്സിലും ഐസിടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് .സ്കൂളിന്റെ പാഠ്യപദ്ധതിയെ പിന്തുണക്കുകയും വിപുലീകരിക്കുകയും വ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാക്കളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്‌കൂൾ ലൈബ്രറിയും ഉണ്ട് .സ്‌കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഉപയോഗപ്പെടുത്തുന്നു.ആകർഷകമായ പ്രീ പ്രൈമറി ക്ലാസുകൾ .കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശുവികാസ മേഖലകളിലെ ശേഷികൾ ഇതിലൂടെ ഉറപ്പാക്കുകയും ചെയ്യുന്നു .അരി പച്ചക്കറി ഇവയ്ക്കുള്ള സ്റ്റോർ റൂം .അടുക്കള ,സ്കൂൾ വാൻ ഇടുന്നതിനുള്ള ഷെഡ് ,യൂറിനൽസ് ,ടോയ്‍ലെറ്റുകൾ ,ഷി ടോയ്‌ലറ്റ് ,കേടായ സാധനങ്ങൾ സൂക്ഷിക്കാനുള്ള റൂം ,ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ട്ഇവയെല്ലാമാണ്  വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ .