കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാട് വാണീടും കാലം

കൊറോണ നാട് വാണീടും കാലം
മനുഷ്യർ എങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ങു ഫുഡ്ഡ് ഉണ്ണുന്ന ചങ്കുകൾ ക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല
കല്യാണത്തിൽ ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നതോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
 കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

ഫാത്തിമത്തുൽ ഫിഫ വി
4 കുറുമ്പക്കൽ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത