കുസുമഗിരി എൽ പി എസ് പുതിയെടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ കഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യർക്ക് ഏറെ ആശ്വാസദായകമാണ് ഈ വിദ്യാലയം. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കുമായി വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ബഹുമാനപ്പെട്ട കാട്ടടിയച്ചന്റെ ഭാവനയിൽ വിടർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുസുമഗിരി എൽപി സ്കൂൾ 1983 ജൂൺ 15 ന് അംഗീകാരം ലഭിച്ചു. സ്കൂളിൽ പ്രഥമ അധ്യാപികയായി സി.റീന ജെയിംസ് ചാർജെടുത്തു. തുടർന്ന് സി.മേരി പോൾ എൽസി.പോൾ , ജോസ് പി.ജെ. ലൂയിസ് കെ.ജെ.സി. മേഴ്സി കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാലയം മുന്നോട്ട് പോയി.

അജ്ഞതയുടെയും സാമൂഹിക അസമത്വങ്ങളുടെയും ഇരുട്ടിൽ നിന്ന് ഈ നാടിനെ വെളിച്ചത്തിലേക്ക് നയിച്ച് ആയിരങ്ങൾക്ക് വിജ്ഞാനം പകർന്ന് ഈ വിദ്യാലയം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ഇന്ന് പുതിയിടം എല്ലാ അർത്ഥത്തിലും "പുതിയ ഇടമായിരിക്കുന്നു. "വിശപ്പിനും നിലനിൽപ്പിനുമായി പടപൊരുതിയ ആ നാളുകളിൽ ജനം ഒറ്റക്കെട്ടായി സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. വികസനത്തിന്റെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഈ മലഞ്ചെരുവിനെ ധന്യമാക്കി. നഗര ജീവിതത്തിന്റെ വിസ്മയ കാഴ്ചകൾ ഓരോന്നായി പുതിയിടത്തും സ്ഥാനം പിടിച്ചു. കഠിനാദ്ധ്യാനത്തിന്റെയും വിയർപ്പിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും രോദനങ്ങൾക്കൊടുവിൽ ഒരു പുത്തൻ ഉയിർത്തെഴുന്നേൽപ്പിന്റെ ഉണർത്തുപാട്ടാണ് ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി വർത്തിച്ച കുസുമഗിരി എൽപി സ്കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം