കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ലോകരാജ്യങ്ങൾ കോവിഡിനു മുന്നിൽ പതറിയിരിക്കുകയാണ്. നമ്മുടെ ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും ഒരുപാട് മുൻപന്തിയിലിരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ വൈറസ് എന്ന ഒരു സൂക്ഷ്മജീവിയുടെ മുന്നിൽ അടിപതറിയിരിക്കുകയാണ്. വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒരു വൈറസാണിത്.ലോകത്തെ വിറപ്പിച്ച് നിൽക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഈ സൂക്ഷ്മജീവി കൊണ്ടുപോയത്.

ഇതിന്റെ പ്രതിരോധത്തിനു വേണ്ടി ശുചിത്വം പാലിക്കേണ്ടതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ മാത്രമേ ഈ കോവിഡിൽ നിന്ന് വിമുക്തി നേടാൻ സാധിക്കുകയുള്ളൂ കൈകൾ 20 സെക്കന്റ് വരെ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ആഘോഷങ്ങളിലും മറ്റും പുറത്തേക്കും പോവരുത്. അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാൻ പുറത്ത് പോവാം. ഉറപ്പായും മാസ്ക് ധരിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആശുപത്രിയിലേക്കു പോവേണ്ടതാണ്. ഉറപ്പായും മാസ്ക് ധരിക്കണം.മായാ കണ്ണ്, മൂക്ക് തുടങ്ങിയവ സ്പർശിക്കാതിരിക്കുക.ഈയിക്കിടെ മുഖവും കൈയും നന്നായി കഴുകേണ്ടതാണ്. ശുചിത്വമുണ്ടെങ്കിൽ മാത്രം കോവിഡിൽ നിന്ന് രക്ഷനേടാം.

നമ്മൾ ഇപ്പോൾ കോവിഡ് 19 എന്ന വൈറസിനു വേണ്ടി പൊരുതുകയാണ്. ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുക.ഈ മഹാമാരിയെ ഒഴിവാക്കാൻ നമ്മൾക്ക് ഒറ്റക്കെട്ടായി ഇരിക്കാം. വീണ്ടും ഈ ലോകത്തെ തിരിച്ചു കൊണ്ടു വരാം. നമ്മൾക്ക് കരുതലോടെ ഇരിക്കാം.

ശ്രേയ പി.പി
7 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം