കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ എൻ്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കഥ

കാഞ്ഞങ്ങാട് എന്ന് പേരുള്ള മനോഹര മായ ഗ്രാമത്തിലെ ഒരു സാധാരണ കുടും ബത്തിലാണ് ഞാൻ ജനിച്ചത്. ചെറുപ്പ ത്തിൽത്തന്നെ എനിക്ക് എപ്പോഴും അസു ഖം വരുമായിരുന്നു. ഡോക്ടറുടെ അടുത്ത് പോയാൽ പ്രതിരോധശേഷി കുറവാണെന്ന് എപ്പോഴും പറയുമായി രുന്നു.

ഞാൻ സ്വന്തമായി ഭക്ഷണം കഴി ക്കു ന്ന സമയം തൊട്ടേ അമ്മ എൻ്റെ ഭക്ഷണത്തിൽ രോഗ പ്രതിരോധശേഷി നൽകുന്ന പയർ മുളപ്പിച്ചതും, ഇലക്കറികളും ഉൾപ്പെടുത്തിത്തുടങ്ങി. ഞാൻ മിക്ക ദിവസവും അതൊന്നും കഴിക്കാതെ കളയും. അസുഖം തന്നെ വിട്ടുപിരിഞ്ഞേയില്ല.

ഇപ്പോൾ ഞാൻ മൂന്നാം ക്ലാസിൽ എത്തി.അസുഖം കാരണം എൻ്റെ പ0ന ത്തിന് തടസ്സം വന്നു തുടങ്ങി. എൻ്റെ ടീച്ചർ എനിക്ക് അസുഖം വരുന്നത് പോഷകാഹാരങ്ങളുടെ കുറവ് മൂലമാ ണെന്ന് മനസ്സിലാക്കിത്തന്നു. ഇപ്പോൾ ഞാൻ ടീച്ചർ സ്കൂളിൽ നിന്ന് തരുന്നതും, അമ്മ തരുന്നതും ഇഷ്ടത്തോടെ കഴി ക്കാൻ തുടങ്ങി. എൻ്റെ അസുഖങ്ങൾ ക്കെല്ലാം കുറവുണ്ടായി. ക്ഷീണം കുറ ഞ്ഞു.

കുട്ടുകാരോട് എനിക്ക് പറയാൻ ഉള്ളത് ,പോഷകഗുണമുള്ള എല്ലാ ഭക്ഷ ണ സാധനങ്ങളും കഴിക്കണം.അതോടൊ പ്പം വെള്ളം കുടിക്കുകയും, വ്യായാമം ചെ യ്യുകയും വേണം.പഠിക്കാനും പറ്റും. ഇനി ഞാൻ നാലാം ക്ലാസിലാണ് പോകേണ്ട ത്' ഈ അവധിക്കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നമ്മുടെ ടീച്ചർതരുന്ന പഠന പ്രവർത്തനങ്ങളും ചെയ്ത് ശുചിത്വം പാലിച്ച് കൊറോണ വൈറസിനെ തുരത്താനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ എന്നെ പഠനത്തിലും രചനയിലും പ്രോത്സാഹിപ്പിക്കുന്ന. എൻ്റെ ടീച്ചർമാരോടും നന്ദി അറിയിക്കട്ടെ.

അമേയ സുമേഷ്
3 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം