കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യമുള്ള ശരീരത്തിന് ശുചിത്വം അത്യാവശ്യമാണ്. നിത്യജീവിതത്തിൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ദിവസവും രണ്ട് നേരവും കുളിക്കുക, രണ്ട് നേരം പല്ലു തേക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈയും വായും കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇവ ശുചിത്വ ശീലങ്ങൾ തന്നെയാണ്. കൂടാതെ നാം തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് പൊത്തിപ്പിടിക്കാനും, ഇടക്കിടെ കൈകൾ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ നമ്മുടെ ശരീരവും വൃത്തിയാവുന്നുണ്ടെന്ന കാര്യം ഓർക്കണം. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് രോഗത്തെ നേരിടാനാവൂ.

 ശുചിത്വം പാലിക്കൂ ആരോഗ്യത്തോടെ ജീവിക്കൂ


മുഹമ്മദ് ഷജാഹ്. ഇ.കെ.
2 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം