കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1940 ൽ ആറങ്ങാടിയുടെ ഹൃദയ ഭാഗത്തു പടുത്തുയർത്തിയതാണ് ഈ വിദ്യാലയം .ആരംഭത്തിൽ ഒന്നുമുതൽ നാല് വരെ ക്ലാസ്സുകളും നാല് അദ്ധ്യാപകരുമാണ് ഉണ്ടായത് .പിന്നീട് സൗത്ത് കാനറയുടെ അംഗീകാരമുള്ള അഞ്ചാം ക്ലാസും നിലവിൽ ഉണ്ടായിരുന്നു .വർഷങ്ങൾ പിന്നിട്ടപ്പോൾ ഓരോക്ലാസ്സിനും രണ്ട്‌ ഡിവിഷനുകൾ ഉണ്ടായി ഓരോക്ലാസ്സിലും മുപ്പതിൽ കൂടുതൽ കുട്ടികളും. ക്ലാസ് സൗകര്യം കുറവായതിനാൽ സ്കൂളിന്റെ എതിർവശത്തുള്ള മദ്രസ്സ കെട്ടിടത്തിലും ജമാ അതിന്റെ അനുവാദത്തോടെ ക്ലാസ്സ് ആരംഭിച്ചു നടത്താക്കാനുള്ള അംഗീകാരം ലഭിച്ചു.പ്രധാനാദ്ധ്യാപകൻ അടക്കം എട്ട് അദ്ധ്യാപകരും രണ്ടു ഭാഷ അദ്ധ്യാപകരും അറബിക് ഉണ്ടായിരുന്നു മനമ്മുടെ സ്കൂളിൽ. 2001 -2002 അധ്യയന വർഷത്തിന് ശേഷം ഇംഗ്ലീഷ് മീഡിയത്തിന്റെ അതിപ്രസരവും,രക്ഷിതാക്കൾക്ക് കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാനുള്ള മോഹവും നമ്മുടെ സ്കൂളിനെ വലിയ തോതിൽ ബാധിച്ചു .എല്ലാ സ്കൂളിനെയും ഈ പ്രശ്നം ബാധിച്ചെങ്കിലും നമ്മുടെ സ്കൂളിലെ അഞ്ചു അദ്യാപകരെയാണ് മറ്റു സ്കൂളുകളിൽ തുടർ വിന്യസിക്കപ്പെട്ടത് .ഈ അവസ്ഥ 2011 വരെ തുടർന്നു .ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ 2012 -2013 വർഷത്തിലും പൂർവ്വ വിദ്യാർഥികൾ ജമാ അത് സാമൂഹിക പ്രവർത്തകർ,ക്ലബംഗങ്ങൾ,നാട്ടുകാർ ഇവരുടെയൊക്കെ പൂർണ്ണമായ സഹകരണത്തോടെ സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു ശേഷം സ്കൂളിൽ നല്ല മാറ്റം വന്നു അയൽ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വിദ്യ തേടി നമ്മുടെ സ്കൂളിൽ എത്തി .സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ചെയ്‌താൽ ഇനിയും നമുക്ക് ഏറെ പ്രതീക്ഷിക്കാൻ വകയുണ്ട് .എട്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ മഹനീയ വിദ്യാപീഠത്തെ ഒറ്റ മനസ്സോടെ നമുക്ക് മുന്നോട്ട് നയിക്കാം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ