കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ,കൊടിമരം എന്നിവയും ഉണ്ട് . IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.