കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പദ്ധതി ആസൂത്രണം

2019 -20 അധ്യായന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാലയം ഹരിതാഭം ആകുന്നതിന് ആവശ്യമായ പദ്ധതി ആസൂത്രണത്തിൻറെ ഭാഗമായി ചേർന്ന യോഗത്തിൽ ഇതിൽ ചർച്ചചെയ്തു തീരുമാനങ്ങൾ അദ്ധ്യാപകർ പിടിഎ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ......

പ്രധാന നിർദ്ദേശങ്ങൾ തീരുമാനങ്ങൾ :

1.അന്തരീക്ഷം വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്തമായ വിദ്യാലയലങ്കണം.

2.വിദ്യാലയം തോരണം കൊണ്ട്  മനോഹരമാക്കൽ .

3.മുൻ വർഷത്തിലെ പോലെ കുട്ടികൾക്ക് പിടിഎ വക പഠന കിറ്റ് മധുരപലഹാരം എന്നിവ നൽകൽ.

4.നവാഗതർക്ക് ബാഡ്ജ് നൽകൽ പ്രവേശനോത്സവം മികവുറ്റതാക്കാൻ അനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ വിവിധ ക്ലബ്ബുകളുടെ രൂപീകരണം.

പ്രവേശനോത്സവം

പ്രവേശനോത്സവ റിപ്പോർട്ട്

2019 20 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു അറിവിൻറെ ആദ്യാക്ഷരം കുരുന്നുകളെ നൽകി സ്വീകരിച്ചു.പ്രവേശനോത്സവത്തിന് ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.. ജയശ്രീ സെൽവൻ നിർവഹിച്ചു ..പാഠപുസ്തക വിതരണം ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ജയന്തിയും പഠന കിറ്റുകൾ വിതരണം വാർഡ് മെമ്പർ ശ്രീമതി. ലക്ഷ്മി, മധുരപലഹാര വിതരണത്തോടെ ഉദ്ഘാടനം പി ടി എ പ്രസിഡൻറ് .ബാസ്കരൻ നിർവഹിക്കുകയുണ്ടായി ഹെഡ്മിസ്ട്രസ് ശ്രീമതി. ഡി. ചന്ദ്രക്കല ടീച്ചർ  സ്വാഗതം നടത്തിയ ചടങ്ങിന് ശ്രീ.ചെമ്മിൽ p. ശ്രീമതി.രാധിക ടീച്ചർ അവർ പിടിഎ പ്രസിഡണ്ട് ശ്രീമാൻ .പി പി ഭാസ്കരൻ, എന്നിവർ ആശംസയും ശ്രീ..രഘുപതി മാഷ് നന്ദിയും അർപ്പിച്ചു .പ്രവേശനോത്സവത്തിന് തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു ക്ലാസ്സുകൾ വൈദ്യുതീകരിച്ച യോഗത്തിൽ അവതരിപ്പിച്ചു. 6- 6- 2019 ന് ചേർന്ന യോഗത്തിൽ അതിൽ അടുത്ത അടുത്ത ഒരാഴ്ച അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സന്നദ്ധപ്രവർത്തനങ്ങൾ  നിലനിർണയ പരീക്ഷ എന്നിവയുടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു .വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നമികവിനായി കൺവീനർ മാരെയും ക്ലബ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

സ്റ്റാഫ് സെക്രട്ടറി :ശ്രീ .പി . ഫെമിൽ

എസ് ആർ ജി കൺവീനർ :ശ്രീമതി. എ.സമീന

വിദ്യാരംഗം:ശ്രീമതി .ഷിജിനി. എസ്

ശാസ്ത്രം ക്ലബ് :ശ്രീമതി. ലത, ശ്രീമതി. സുമതി

സോഷ്യൽ ക്ലബ്ബ് ;ശ്രീമതി .,ഫിലോമിന, ശ്രീ .ഫെമിൽ,ശ്രീമതി. രാധിക

മാക്സ് ക്ലബ്ബ് ;ശ്രീമതി., ശ്രീകുമാരി, ശ്രീ .രഘുപതി ,ശ്രീമതി .ഷെഫിനി

ഐ ഇ ഡി സി ; ശ്രീമതി. സ്മിത.

 കൺവീനർ :ശ്രീമതി . റഹ്മത്തുന്നിസ കെ

ഹെൽത്ത് ക്ലബ് ; ശ്രീമതി . സുഗുണ ,ശ്രീ. രഘുപതി, ശ്രീമതി .ഫ്രാൻസി വേളാങ്കണ്ണി .

അറബിക് ക്ലബ് ;  ശ്രീമതി.സഫ്ന ,ശ്രീമതി  .സമീന, ശ്രീമതി രാധിക

ജൂൺ മാസത്തിൽ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതികളും ചർച്ച ചെയ്തു പ്രീ ടെസ്റ്റ് നില നിർണയം പരീക്ഷ വിത്ത് വിതരണം വൃക്ഷത്തൈ വിതരണം ഓണം പാഠപുസ്തക വിതരണം ദിനാചരണങ്ങളുടെ നടത്തിപ്പ് എന്നിവയെല്ലാം വിശകലനം ചെയ്തു.

അയ്യങ്കാളി ചരമദിനം

അയ്യങ്കാളി ചരമദിനമായ ജൂൺ 18ന്, സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെക്കുറിച്ച് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,കുട്ടികളെ ബോധവാന്മാരാക്കി. അദ്ദേഹം കേരളത്തിന് നൽകിയ മഹത്തായ സേവനങ്ങൾ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്തു.

വായനാദിനം

പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. ഫെമിൽ.കെ മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. .റഹ്മത്തനീസ.കെ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.

ബുസ്തകം എന്റെ ചങ്ങാതി

വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. ശ്രീമതി.സരസ്വതി ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.

ആരോഗ്യം കാക്കും യോഗ

ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. .വണ്ടിത്താവളം കെ എം എൽ പി സ്കൂൾ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.യോഗ മനസിനെ  യേഗികരിക്കാനും കൂർത്ത സൂഷ്മമായ ചിന്ത ശേഷിക്കും അനിയോജ്യമാണ്. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല വണ്ടിത്താവളം കെ എം എൽ പി സ്കൂൾ കുറച്ചു വർഷങ്ങളായി യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26, ലോക ലഹരി വിരുദ്ധദിനത്തിന് മാതൃകാപരമായ ഒരു അസംബ്ലിയാണ് നടന്നത്. വണ്ടിത്താവളം കെ എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി..ചന്ദ്രകല.ഡി  അവർകൾ ഇന്നത്തെ തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന മാരകമായ അസുഖങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു

ജൂലൈ

വായനാവാര സമാപനം

ഉദ്ഘാടനം- ബഷീർ ദിനം

വിദ്യാരംഗം

മലയാളം ക്ലബ്

പ്രീ പ്രൈമറി പാഠപുസ്തക വിതരണം

വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ.ഇബ്‌റാഹിം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അധ്യക്ഷനായിരുന്നു. കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  ടീച്ചർ സ്വാഗതവും ശ്രീമതി.ഷെഫിനി ടീച്ചർ ആശംസകൾ അറയിച്ചു , സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല .

ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം

കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 12.7.19 വെള്ളി ശ്രീ.മുസാപ്പ അവർകൾ റീടൈർഡ് പ്രധാന അദ്ധ്യാപകൻ കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളംഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു ബ്ളൂമിംഗ് ബഡ്‌സ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷെഫിനി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.

ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം

മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്.....മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. വണ്ടിത്താവളം കെ കെ എം എൽ പി എസിലെ പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല .ഡി ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.കാറ്റിന് ഭാരം ഉണ്ട് ,കൃത്രിമ മഴ ഉണ്ടാക്കൽ,മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി .സ്മിത ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ സ്വാഗതവും, ശ്രീ.രഘുപതി സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.

പി. ടി. എ ജനറൽബോഡി

ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ഓഗസ്റ്റ് 7ബുധനാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. കെ കെ എം എൽ പി വണ്ടിത്താവളം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറ്റിഅമ്പതു രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി.ചന്ദ്രകല.ഡി ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ.വാസു അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. ഹനീഫ അവർകളാണ്. പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ദേവൻ അവർകളാണ്തിരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ഹനീഫ അവർകളും എതിരില്ലാതെ തിരഞെടുത്തു . തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.

ഓഗസ്റ്റ്

ഹിരോഷിമ, നാഗസാക്കി ദിനാചരണം

വണ്ടിത്താവളം കെ കെ എം എൽ പി എസ് സ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി ക്വിസിൽ തിതിക്ഷ 3B വിജയം കരസ്ഥമാക്കി. വിദുല 4A, ആദ്യ 3D എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. പ്ലക്ക് കാർഡ് നിർമ്മിച്ചു.

സ്വദേശി ക്വിസ് മത്സരം

ഓഗസ്റ്റ് 8 വ്യാഴായ്ച്ച 2019 ന് കെ പി എസ് ടി എ യുടെ നേതൃത്വത്തിലുള്ള സ്വദേശി ക്വിസ് മത്സരം നടത്തി. രാഷ്ട്രപിതാവായ ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കുവാൻ ഇതുവഴി സാധിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് സമ്മാനം കൊടുത്തു.

യുറീക്ക വിജ്ഞാനോത്സവം

ഓഗസ്റ്റ് 12 തിങ്കളാഴ്ച 2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.

സ്വതന്ത്രദിനം

പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. ദേവൻ അവർകൾ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് വാർഡ് മെമ്പര് ശ്രീമതി .ധനലക്ഷ്മി, കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ഹനീഫ മുൻ പി ടി എ പ്രസിഡന്റ് ശ്രീ.വാസു ,എക്സിക്യൂട്ടീവ് അംഗം ശ്രീ. ശശികുമാർ, രക്ഷിതാവായ ശ്രീ .മുസ്തഫ . തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് കെ എം എൽ പി സ്കൂൾ വണ്ടിത്താവളംകൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന ചിറ്റൂർ നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. കടലമിട്ടായും ,കടലാസ്സിൽ പൊതിന പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.

എന്റെ പത്രം

കെ എം എൽ പി വണ്ടിത്താവളം സ്കൂളിലേക്ക് മാത്രഭൂമി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള 'എന്റെ പത്രം' പദ്ധതി ഓഗസ്റ്റ് 21ന് ജനതാദൾ എസ് ഏരിയ സെക്രട്ടറി ശ്രീ. ഷാഹിദ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം.ദേവൻ ,സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ മുസ്തഫ ,ഹനീഫ, ശിവദാസ് ,സെൽവരാജ് ,പ്രധാനാധ്യാപിക ശ്രീമതി.ചന്ദ്രകല.ഡി  , അധ്യാപകരായ ശ്രീ കുമാരി ടീച്ചർ,ഗ്രീഷ്മ ടീച്ചർ ,മായാ ടീച്ചർ എന്നിവർ സംസാരിച്ചു.

മധുരം മലയാളം

കെ എം എൽ പി വണ്ടിത്താവളം  സ്കൂളിൽ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ് 22ന് ബഹുമാന്യനായ പഞ്ചായത് പ്രസിഡന്റ് ശ്രീമതി .ജയശ്രി അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ തത്സമയ സംപ്രേഷണം

ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ എന്ന പരിപാടിയുടെ നേർകാഴ്ച കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി. ഹോക്കി മാന്ത്രികനായ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ കായിക വളർച്ചയെ ഉയർത്തിക്കൊണ്ടുവരാനായി ആരംഭിച്ച പരിപാടിയാണ് ഫിറ്റ് ഇന്ത്യ. ഇന്ത്യയുടെ പുരോഗതിക്കായി നടത്തുന്ന പരിപാടികളെക്കുറിച്ചും, ആനുകാലികമായി മാറുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങളുടെ കുട്ടികൾ മനസ്സിലാക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല ഇത്തരം അറിവുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാൻ അധ്യാപകർ കാണിക്കുന്ന ഉത്സാഹവും, പ്രവർത്തനങ്ങളുമാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ തനതായ ശൈലി.

ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം.

ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം മാവേലിമന്നൻ വന്നെത്തുമ്പോൾ മാറി നില്ക്കാൻ ആവുല്ലല്ലോ ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു പൊന്നോണം കൂടി. എല്ലാ വർഷത്തെയും പോലെ തന്നെ വളരെ ഗംഭീരമായി ആഘോഷിച്ചു.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ഒത്തിണങ്ങിയ ഒരു ആഘോഷമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. സെപ്തംബർ 6 വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. കുട്ടികൾക്ക് വിപുലമായ ഒരു ഓണസദ്യ ഉണ്ടായിരുന്നു. ഈ ഓണസദ്യ സ്കൂളിൽ തന്നെയാണ് പാചകം ചെയ്തത്. നേരത്തെ തന്നെ അധ്യാപകരും, രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വളരെ ഒത്തൊരുമയോടു കൂടിയ ആ കാഴ്ച വളരെ ആനന്ദഭരിതമായിരുന്നു. തുടർന്ന് കുട്ടികളെ മാവേലി, വാമനൻ, പുലിക്കളിക്കാർ തുടങ്ങിയ വേഷങ്ങൾ അണിയിച്ചു കൊണ്ട് സ്കൂളിന്റെ തിരുമുറ്റത്ത് കൊണ്ടുവരികയും, എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് ഘോഷയാത്ര നടത്തുകയും ചെയ്തു. എല്ലാ ക്ലാസുകളിലും വർണ്ണാഭമായി ഒരുക്കിയിരുന്ന പൂക്കളം കാണാനാണ് മാവേലി ആദ്യം ചെന്നത്. തുടർന്ന് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വിദ്യാലയം അങ്കണത്തിലേക്കും, പാചകപ്പുരയിലേക്കും മാവേലിയെ ആനയിച്ചു കൊണ്ടുപോയി.തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ പാടി കുട്ടികളും, രക്ഷിതാക്കളും ആഹ്ലാദ ലഹരിയിൽ മുഴുകി. വളരെ സന്തോഷഭരിതമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഏകദേശം ഉച്ചയോടെ ഓണസദ്യ കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ ഓണാഘോഷത്തിന് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വളരെയേറെ വ്യത്യസ്തകൾ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയായതിനാൽ പൂർണമായും പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കി, പ്രകൃതി സൗഹൃദപരമായ ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾ നടത്തിയത്. ഓണസദ്യക്ക് കഴിക്കാനുള്ള ഇല വാഴയിലയായിരുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പൂക്കളമിടാൻ നാടൻ പൂവുകളാണ് കുട്ടികൾ ഉപയോഗിച്ചത്. വളരെ വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. സാമ്പാർ, കൂട്ടുകറി, തോരൻ, രസം, മോര്, പപ്പടം, കായവറുത്തത്, പാൽപ്പായസം, ഇഞ്ചിപ്പുളി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടായിരുന്നു. അധ്യാപകരും, രക്ഷിതാക്കളും, പി.ടി.എ. അംഗങ്ങളും ചേർന്നാണ് ഓണസദ്യ വിളമ്പിയത്. സമ്പൽസമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ആഘോഷമാണ് ഓണം. അതിൽനിന്നും വ്യത്യസ്തമായി ഐക്യത്തിന്റേയും, ഐശ്വര്യത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തുകൂടലായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം.

ഉല്ലാസ ഗണിതം

ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന എസ്.എസ്.കെയുടെ നൂതന പദ്ധതിയാണ് ഉല്ലാസഗണിതം. പാട്ടിലൂടെയും, കഥയിലൂടെയും, വർക്ക്ഷീറ്റുകളിലൂടെയും, കളിലൂടെയും ഗണിതം ഉല്ലാസമാക്കുന്ന പ്രവർത്തനങ്ങളാണ്. കുട്ടികൾ സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.നമ്മുടെ സ്കൂളിൽ 26.06.2019 വ്യാഴാഴ്ച ഉല്ലാസഗണിതം മുനിസിപ്പൽ തല ഉദ്ഘാടനം നടന്നത്. വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായയ ശ്രീമതി.ശകീന ആശംസയും, ശ്രീമതി. ഷെഫിനി.എസ്. നന്ദിയും പറഞ്ഞു. ഉല്ലാസഗണിതത്തെക്കുറിച്ച് ബി ആർ സി കോർഡിനേറ്റർ ശ്രീമതി.രാധിക ടീച്ചർ അവർകൾ ആധികാരികമായി അവതരിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് വ്യത്യസ്ത രീതിയിലായിരുന്നു. കളി കളിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകളും, ഒന്നാം ക്ലാസുകാരിയായ നിധാദാസ് ചേർന്ന് പൂവും, പൂമ്പാറ്റയും എന്ന കളി കളിച്ചു കൊണ്ടാണ് ഉല്ലാസഗണിതത്തെ ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാംതരത്തിലെ കുട്ടികൾ ഗണിത പരിപാടികൾ അവതരിപ്പിച്ചു. ഉല്ലാസഗണിതം 34 കളികൾ 6 സ്റ്റേജായി 50 മണിക്കൂർ പാക്കേജാണ്. സെപ്റ്റംബർ 23ന് തുടങ്ങി ജനുവരി പകുതിയിൽ അവസാനിപ്പിക്കേണ്ട ഒരു വളരെ നല്ല പദ്ധതിയാണ്.

സെപ്തംബര്

കലാ സാംസ്കാരിക ക്ലബ് ഉദ്ഘാടനം

ദേശാഭിമാനി അക്ഷരമുറ്റം

30- 9 -2019 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി വിജയികളെ കളെ പ്രോത്സാഹിപ്പിച്ചു തുടർന്ന് ചിറ്റൂർ ടി ടി ഐ യിൽ വച്ച് നടക്കുന്ന സബ്ജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഇതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഒക്ടോബർ

ഗാന്ധി ജയന്തി

വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.

ലോക കൈകഴുകൽ ദിനം

ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു.

നവംബർ

വിദ്യാലയത്തിന്റെ പൊൻതൂവൽ

9- 11- 2019 ന് ചിറ്റൂർ GVHSS -ൽ വെച്ചുനടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം മോഡൽ ഇൻ രണ്ടാംസ്ഥാനവും വും ഗണിതത്തിന് അഗ്രിഗേറ്റർ 3rd നേടി.ഗണിതശാസ്ത്ര മേളയിൽ ഇതിൽ മോഡിയെ ലിന ഫസ്റ്റ് Aഗ്രേഡും ടും ജോമട്രിക്കൽ ചാർട്ട് C ഗ്രേഡും അതും പസില്സ് C ഗ്രേഡും ഉം  നേടി.ശാസ്ത്ര വിഭാഗത്തിൽ ഇതിൽ ചാർട്ട് മത്സരത്തിൽ C ബ്രെഡും,മോഡൽ നിർമ്മിക്കൽ B ഗ്രേഡ്,വർക്ക് എക്സ്പീരിയൻസ് C ഗ്രേഡും നേടി.എല്ലാ വിദ്യാർത്ഥികളെയും കും പ്രധാനധ്യാപിക അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.

ജില്ലാതല കലോത്സവം

30- 11 -2019 ,1- 1 2- 2019, 2- 12 -2015 എന്നീ ദിവസങ്ങളിൽ എരുത്തേമ്പതി വെച്ച് നടന്ന സബ്ജില്ലാതല അറബിക്ക് ജനറൽ കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം, സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ, കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പി ടി എ യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു.

ഡിസംബർ

ക്രിസ്തുമസ്

ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.

ജനുവരി

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ .മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ പിടിഎ അംഗങ്ങളായ ശ്രീമതി. പ്രമീള ,ശ്രീമതി .രഞ്ജിത തുടങ്ങിയവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ പി.ഫെമിൽ നന്ദിയും പറഞ്ഞു.

മെട്രിക് മേള

മെട്രിക് മേള 25- 1-2019 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.

ഫെബ്രുവരി

വായനാ വസന്തം

2- 2- 2019 തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.

ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ്

12- 2- 2019 കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി.

ആനുവൽ ഡേ

20- 2- 2019 ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.