കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

അധ്യായന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ

അധ്യായന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ന് വിദ്യാലയം ഹരിതാഭം ആക്കുന്നതിനുള്ള ചർച്ചകൾ നടത്തി ജൈവ ഉദ്യാനം നിർമ്മിക്കൽ വൃക്ഷത്തൈകൾ നടൻ എന്നിവ ചർച്ചയിൽ ഭാഗമായി പ്രവേശന ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി പ്രവേശനോത്സവ കമ്മിറ്റി രൂപീകരിച്ചു സ്കൂൾ പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കി അലങ്കരിച്ചു കുട്ടികൾക്ക് അ കയ്യിൽ റബ്ബർ കട്ടർ പെൻസിൽ ക്രയോൺസ് എന്നിവയടങ്ങിയ കിറ്റ് നൽകാൻ തീരുമാനിച്ചു കുട്ടികളുടെ പേരും ക്ലാസ്സും എഴുതിയ പുതിയ നെയിം സ്ലിപ്പുകൾ അഥവാ കാർഡുകൾ തയ്യാറാക്കാൻ തീരുമാനിച്ചു ഉദ്ഘാടനദിവസം എല്ലാവർക്കും കും റിട്ടയേർഡ് അധ്യാപിക സുജ ടീച്ചറുടെ വക മിൽമ പേട നൽകാൻ തീരുമാനിച്ചു ഒന്നാം ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം നടത്താൻ തീരുമാനിച്ചു അതിനായി പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുകയും മേൽ ഉൾപ്പെടുത്തുകയും ചെയ്തു.

പാഠപുസ്തക വിതരണം ഒന്നാം ദിവസം തന്നെ

2018 19 അധ്യായന വർഷം പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു അക്ഷരമുറ്റത്തെ കുഞ്ഞുങ്ങൾക്ക് പേരെഴുതിയ ബാറ്റ് നൽകി സ്വീകരിച്ചു പ്രവേശനോത്സവത്തിന് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജയശ്രീ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി എസ് എ പാഠപുസ്തക വിതരണം ബഹുമാനപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ നിർവഹിച്ചു.അവ കഥക്കുള്ള പഠന കിറ്റ് വിതരണം വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു 2018 എൽ എസ് എസ് ലഭിച്ച ഹൃദ്യ സുനിലിന് പി ടി എ യുടെ വകയായും രക്ഷിതാവായ ശ്രീകുമാരൻ അവർകളുടെ വകയായും രണ്ട് ക്യാഷ് അവാർഡ് നൽകി ആദരിച്ചു.പ്രധാന അധ്യാപിക ശ്രീമതി. ഡി. ചന്ദ്രക്കല സ്വാഗതം പറഞ്ഞു ചടങ്ങിൽ ആശംസകൾ അറിയിക്കാൻ എച്ച് മുസ്തഫ മാസ്റ്ററും സന്നിഹിതനായിരുന്നു.തുടർന്ന് ശ്രീ വിജയകൃഷ്ണന് അവർകളുടെ അധ്യക്ഷതയിൽ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടന്നു തുടർന്ന് പിടിഎ മെമ്പർ വാസുവേട്ടൻ നന്ദിപ്രകാശനം അതോടെ യോഗം പിരിച്ചുവിട്ടു. ഉച്ചയ്ക്ക് നടന്ന ഉച്ചഭക്ഷണ വിതരണത്തിന് എം പിടിഎ പിടിഎ സാന്നിധ്യം ശ്രദ്ധേയമായ നാലുമണിവരെ ക്ലാസ് നടന്നു എന്നും പ്രവേശനോത്സവഗാനം മുഴങ്ങി കേട്ടു സ്കൂൾ വിട്ടശേഷം

എസ് ആർ ജി

എസ് ആർ ജി കൂടി . ഇന്നത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു ടീച്ചേഴ്സിനെ ക്ലാസ് ചാർജും പഴയ ടേബിളും നൽകി എസ് ആർ ജി എല്ലാ തിങ്കളാഴ്ചയും 1 .15 മുതൽ 1 .45 വരെ കൂടാൻ തീരുമാനിച്ചു.അക്കാദമിക മുന്നേറ്റത്തിനായി സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനത്തെക്കുറിച്ച് വെച്ച് ചെയ്തു എഴുത്തും വായനയും കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചു വിവിധ ക്ലബ്ബ് രൂപീകരിച്ചു ചുമതലകൾ നിർവഹിച്ചു.പ്രീ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.

സ്റ്റാഫ് സെക്രട്ടറി 2018 19: ശ്രീ.ഐ.ജയിലാമ്പുദീൻ

എസ് ആർ ജി കൺവീനർ :ശ്രീമതി.ഷക്കീന.

സയൻസ് ക്ലബ് കൺവീനർ :ശ്രീമതി .സ്മിത,ശ്രീമതി ലത,ശ്രീമതി സുമതി,ശ്രീമതി ഷെഫിനി .

മാക്സ് ക്ലബ്ബ് കൺവീനർ :ശ്രീമതി ഷിജു നി ,ശ്രീമതി .കുമാരി ,ശ്രീമതി കൃഷ്ണകുമാരി അരി ശ്രീമതി ഷീന ശ്രീമതി ഗ്രീഷ്മ അമ്മ ശ്രീമതി റഹ്മത്തുന്നിസ ശ്രീമതി ജയലക്ഷ്മി.

വിദ്യാരംഗം:ശ്രീമതി സമീന ശ്രീമതി ഷിജുനി

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് മോഡ്യൂൾ ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്ക് നൽകി.ശ്രീമതി ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് ആരംഭിച്ചു.ഓരോ ദിവസവും രണ്ട് ആക്ടിവിറ്റി വീതം നൽകാൻ തീരുമാനിച്ചു.

പ്രീ ടെസ്റ്റ്

സ്പീഡ് ടെസ്റ്റ് നടത്തി നില നിർണയഗ്രേഡ് രേഖപ്പെടുത്തി വായനാമത്സരം ജൂൺ 19 വായനാ ക്വിസ്സ് ജൂൺ 20 തസ്രാക്ക് പഠനയാത്ര ജൂൺ 22 എന്നിവ നടത്താൻ തീരുമാനിച്ചു ഇംഗ്ലീഷ് പദ്ധതി നടത്തിവരുന്നു ഹലോ ഇംഗ്ലീഷ് സ്കൂൾതല ഉദ്ഘാടനം ജൂൺ 20 ബുധനാഴ്ച നടത്തുവാൻ തീരുമാനിച്ചു.

ജൂൺ 20 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം

ജൂൺ 20 ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹലോ ഇംഗ്ലീഷ് സ്കൂൾതല ഉദ്ഘാടനം നടന്നു ശ്രീമതി ചന്ദ്രകല ടീച്ചർ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് ശ്രീ alkhobar ഉദ്ഘാടനം നടത്തി ഒന്നാം ക്ലാസ്സിലെ മൂന്നാം ക്ലാസിലെ യും ആക്ടിവിറ്റീസ് കുട്ടികൾ ചെയ്തു .ഒന്നിലെ പ്രവർത്തനങ്ങൾക്ക് ശ്രീമതി ഗ്രീഷ്മ ടീച്ചറും മൂന്നിലെ പ്രവർത്തനങ്ങൾക്ക് ശ്രീമതി  ഷെഫിനി ടീച്ചരും നേതൃത്വം നൽകി.എല്ലാ കുട്ടികൾക്കും കാണാനുള്ള അവസരമൊരുക്കി.

എസ് ആർ ജി

ക്ലാസ് റൂം പ്രവർത്തനങ്ങൾ ചർച്ച ചെയ്തു ചാന്ദ്രദിനം ആഘോഷിക്കാൻ തീരുമാനിച്ചു ജനറൽബോഡി ക്കുള്ള മുന്നൊരുക്കമായി പ്രത്യേക പി ടി എ മീറ്റിംഗ് കൂടാൻ തീരുമാനിച്ചു ജൂലൈ 27 അബ്ദുൽ കലാം അനുസ്മരണ ക്വിസ് ജീവചരിത്രം വീഡിയോ കാണിക്കാൻ എന്നിവ നടത്താൻ തീരുമാനിച്ചു.

ജൂലൈ

ചാന്ദ്രദിനം

26 7 2018 ന് net ചാന്ദ്രദിന ക്വിസ് നടത്തി വിജയ് സമ്മാനം നൽകി.27 7 2018 മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു.അതേ ദിവസം ഉച്ചയ്ക്ക് 2 30 ന് പിടിഎ ജനറൽ ബോഡി യോഗം നടന്നു പുതിയ കമ്മിറ്റി രൂപീകരിച്ചു ചിറ്റൂര് എംഎൽഎ ശ്രീ കൃഷ്ണൻകുട്ടി അവർകളുടെ വികസന ഫണ്ടിൽ നിന്നും 10 കമ്പ്യൂട്ടർ കൂടി അനുവദിച്ചു തരുവാൻ ഉള്ള അപേക്ഷ നൽകാൻ ധാരണയായി പിടിഎ പ്രസിഡൻറ് വൈസ് ജനറൽബോഡി ചടങ്ങിൽ ശ്രീ.പി ഫെമിൽ സ്വാഗതവും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജയശ്രീ സെൽവൻ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി അംഗങ്ങളായ ശ്രീ ശിവരാമൻ ശ്രീ വിജയ് ശേഖരൻ മാസ്റ്റർ മുന്നേറ്റം യൂസഫ് എന്നിവർ ആശംസകളും ശ്രീ രഘുപതി ആർ നന്ദിയും പറഞ്ഞു.2016 17 അധ്യായന വർഷത്തെ എൽ എസ് എസ് വിജയി അർജുന പഞ്ചായത്ത് പ്രസിഡൻറ് ക്യാഷ് അവാർഡ് നൽകി.

ഓഗസ്റ്റ്

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മാണം ഓണം 6 8 2018 മൂന്നും നാലും ക്ലാസുകളിൽ നടത്താൻ തീരുമാനിച്ചു ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി പോസ്റ്റർ നിർമ്മാണം നടത്താൻ തീരുമാനിച്ചു ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്താൻ തീരുമാനിച്ചു വച്ച് നടത്തുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പത്രവാർത്ത തയ്യാറാക്കുക എന്ന മത്സരത്തിലേക്ക് 4 ബിയിലെ ശ്രീയ . എസ് പങ്കെടുത്തു.

സെപ്റ്റംബർ

ഓസോൺ ദിനം

ശാസ്ത്രമേളയിൽ പങ്കെടുക്കുവാനും കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകി നൽകി ഓസോൺദിനം ഓരോ ക്ലാസിലെയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി.പ്ലാസ്റ്റിക്കുകളും അതിനെ പുറത്തിട്ട് കത്തിക്കുന്നതും അതും അന്തരീക്ഷത്തിന് എത്രത്തോളം ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള ക്ലാസുകൾ സയൻസ് ക്ലബ്ബ് കൺവീനർ ടീച്ചേഴ്സ് മുന്നോട്ടുവെച്ചു.

ഒൿടോബർ

ഗാന്ധിജയന്തി

ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസിലും ക്വിസ് നടത്തി.കെ പി എസ് ടി യു സ്വദേശ് ക്വിസ് എൽ പി എസ് ചിറ്റൂരിൽ വെച്ച് നടന്നു.ശ്രീയ എസ് ക്വിസ്സിൽ വിജയിച്ചു.  ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ഗോകുൽദാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചു യൂണിഫോം വിതരണം പൂർത്തിയാക്കി ആക്കി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യത്തെക്കുറിച്ച് രക്ഷിതാക്കൾക്കായി ഒരു ക്ലാസ് നടത്താൻ തീരുമാനിച്ചു

നവംബർ

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു അസംബ്ലിയിൽ പ്രാർത്ഥന ചൊല്ലുന്ന വരോ ഉൾപ്പെടെ എല്ലാ കുട്ടികളും കേരളത്തനിമ വേഷത്തിൽ ആയിരുന്നു വന്നിരുന്നത്.ക്വിസ് നടത്തി ചിത്രരചനാ മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു.മൂന്നും നാലും ക്ലാസ്സിൽ ഓണസദ്യ മത്സരം നടത്തിയിരുന്നു.

നവ കേരള പതിപ്പ്

കേരളപ്പിറവിയോടനുബന്ധിച്ച് എച്ച് 10 11 18 ക്ലാസ് പിടിഎ യിലെ നിർദ്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട് നവ കേരള പതിപ്പ് ഉണ്ടാക്കി പ്രദർശിപ്പിച്ചു.7 11 2018 സർ സർ സി വി വി രാമൻ ജന്മദിനം ആഘോഷിച്ചു വ്യത്യസ്തമായ ചോദ്യങ്ങൾ ശേഖരിച്ചു ഉണ്ടാക്കി 14 11 2018 ശിശു ദിനം വിപുലമായ ആഘോഷിക്കുവാൻ തീരുമാനിച്ചു പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.

ശിശുദിനം

നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി കൂടി വെള്ള ഡ്രസ്സും സും തൊപ്പിയും അണിഞ്ഞ വന്ന് ചേച്ചിമാർ ആശംസകളർപ്പിച്ചു ശിശുദിന റാലി നടത്തി മധുരപലഹാരങ്ങൾ വിതരണംചെയ്തു പായസ വിതരണവും നടത്തി ഒന്നാം ക്ലാസ് കുട്ടികൾ നെഹ്റു തൊപ്പി നിർമ്മിച്ച അണിഞ്ഞ് റാലിയിൽ പങ്കെടുത്തു.കുട്ടികൾക്കായി നാരങ്ങാവെള്ളം നൽകി നെഹ്റു ക്വിസ് 3 4 ക്ലാസിലെ കുട്ടികൾക്കും കും കളറിംഗ് മത്സരം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്കും നടത്തി.

മലയാളത്തിളക്കം

16 11 2018 വെള്ളിയാഴ്ച പിടിഎ മീറ്റിംഗ് നടന്നു 15,16 എന്നീ തീയതികളിൽ മലയാളത്തിളക്കം പരിപാടി ജിയുപിഎസ് തത്തമംഗലം സ്കൂളിൽ വച്ച് നടന്നു അതിൽ ശ്രീമതി ഫൗസിയ ടീച്ചറും ശ്രീമതി ഷിജിനി ടീച്ചർ പങ്കെടുത്തു.മലയാളത്തിളക്കം കം പുരോഗമിക്കുന്നു കുട്ടികളുടെ പുരോഗതി വിലയിരുത്തി.

ഡിസംബർ

ക്രിസ്മസ്

ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസിലേയും അധ്യാപകർ കുട്ടികൾക്കായി കേക്ക് മുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അവൾ ഓരോ കുട്ടികൾക്കും ആശംസകാർഡുകൾ നൽകി.

ഭിന്നശേഷി ദിനാചരണ വാരം

നവംബർ 27 മുതൽ ഡിസംബർ മൂന്നു ഭിന്ന ശേഷി ദിനാചരണ വാരം ആരംഭിച്ചു ചു.ഒന്നുകിൽ പ്രവേശനം ലഭിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയായ അഖിലേഷിനെ ഗൃഹസന്ദർശനം നടത്തി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളിലെ കുറച്ചു കുട്ടികളും അതിൽ പങ്കാളികളായി അവർ അതിൽ ഏഷ്യൻ ആയി പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു അവനെ സന്തോഷിപ്പിച്ചു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി ചിത്രരചന മത്സരം നടത്തി.

ജനുവരി

പുതുവത്സര ആരംഭം

2019 പുതുവത്സരദിനത്തിൽ അസംബ്ലിയിൽ പുതുനഗരം പോലീസ് ഇൻസ്പെക്ടർ കുട്ടികൾക്കായി പുതുവത്സരാശംസകൾ അറിയിച്ചു ചുവർ ക്കായി റോഡ് നിയമങ്ങളെക്കുറിച്ചും കുട്ടികൾ ശ്രദ്ധിക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ചും ഒരു ക്ലാസ് നടത്തി അധ്യാപകരുടെ സ്നേഹ സമ്മാനമായി മധുരപലഹാരങ്ങൾ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് നൽകി ഒന്നാം ക്ലാസ്സിൽ കേക്ക് വിതരണം നടത്തി പ്രധാന അധ്യാപിക ശ്രീമതി ഡി ചന്ദ്രകലാഭം ആശംസകൾ അറിയിച്ചു.

പഠനോത്സവം

പഠനോത്സവം ആയി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുവാനും പ്രത്യേക എസ് ആർ ജി കൂടി കുട്ടികളുടെ പഠന മികവ് സമൂഹവുമായി പങ്കുവെക്കുവാനും പരീക്ഷകളില്ലാത്ത മത്സരങ്ങൾ ഇല്ലാത്ത  സർഗ്ഗശേഷി പ്രകടനവും  മതിയായ കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ വിദ്യാലയത്തിലെ പ്രത്യേകതകൾ എടുത്ത് പറയുന്ന രീതിയിൽ ഉള്ളതുമായ ആയ ലക്ഷ്യത്തോടെ കുട്ടികളുടെ പഠന വിജയ പ്രദർശനമാണ് പഠനോത്സവം .പഠനോത്സവം എന്താണെന്നും പഠനോത്സവത്തിന് ആവശ്യകതയെക്കുറിച്ചും 18 1 2019 ബിആർസി ട്രെയിനിങ്ങിന് പോയ പോയ ശ്രീമതി  ഷെഫിനി ടീച്ചർ വിശദീകരിച്ചു.കൂടുതൽ ചർച്ചകൾ നടന്നു ഓരോ ക്ലാസിലും രണ്ടുവീതം അധ്യാപകർ നേതൃത്വം നൽകാൻ തീരുമാനിച്ചു സംഘാടക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു ഒരുക്കങ്ങളാരംഭിച്ചു.

പഠനോത്സവ സംഘടന സമിതി

പഠനോത്സവം സംഘാടക സമിതി രൂപീകരിച്ചു ഫെബ്രുവരി 12 പഠനോത്സവം നടത്താൻ തീരുമാനിച്ചു പഠനോത്സവത്തിൽ ആരൊക്കെ ക്ഷണിക്കണം എന്നും നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു ഓരോ ക്ലാസുകാരനും അവരവരുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു അവതരിപ്പിച്ചു.

ഫീൽഡ് ട്രിപ്പ്

പഠനോത്സവത്തിൽ തുടർന്ന് എൽ എസ് എസ് പരീക്ഷയുടെ പരിശീലനം പുരോഗതിയിൽ എത്തി ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളെ അവളെ പരിസരത്തെ കുറിച്ച് അറിയുവാനും ഒന്നും ഹരിത മാർന്ന സ്ഥലങ്ങളെ സന്ദർശിക്കുവാൻ വേണ്ടി മലമ്പുഴ ഫീൽഡ് ട്രിപ്പ് പോകാൻ തീരുമാനിച്ചു അതോടൊപ്പം ഓ വി വിജയൻ സ്മാരക സ്ഥലം തസ്രാക്കിലേക്ക് നിരീക്ഷിച്ച് കാണുവാനും തീരുമാനിച്ചു.

ഫെബ്രുവരി 12 പഠനോത്സവം വിപുലമായി ആഘോഷിച്ചു ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മതി ജയശ്രീ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു.പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി  ജയശ്രീ ,ശ്രീമതി ജയന്തി വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു മുഖ്യപ്രഭാഷണം ശ്രീ ഉണ്ണികൃഷ്ണൻ ലൈബ്രേറിയൻ ജിയുപിഎസ് എലപ്പുള്ളി സാർ നിർവഹിച്ചു തുടർന്ന് ഒന്നാം ക്ലാസുകാരുടെ പഠന മികവുകൾ രൂപീകരണം ആരംഭിച്ചു തുടർന്നുള്ള ക്ലാസ്സുകാരുടെ പ്രവർത്തനങ്ങൾ ഞങ്ങൾ നല്ല രീതിയിൽ ചുവടുവച്ചു തുടങ്ങി മുഖ്യാതിഥികളായി രക്ഷിതാക്കളും സന്നിഹിതരായിരുന്നു വേദികൾ കരഘോഷങ്ങൾ മുഴക്കി എല്ലാവരും പ്രോത്സാഹിപ്പിക്കുക പെട്ട ഒരു പരിപാടിയായി മാറി പഠനോത്സവം .