കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

2021 ഓഗസ്റ്റ് 3 ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ 95 അംഗങ്ങളുമായി ആൽഫ മാത് സ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. അനുനന്ദ ടി പി 9 - ഇ സെക്രട്ടറിയായും റിയനന്ദ പി പി 9 -ബി പ്രസിഡണ്ടായും ഗൗതം എസ് ആർ 8- ബി ജോയിന്റ് സെക്രട്ടറിയായും ഹരിതീർത്ഥ് എസ് 8 - എ വൈസ് പ്രസിഡണ്ട് ആയും തെരഞ്ഞെടുക്കപ്പെട്ടു. ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 08/08/2021 ന് ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെട്ടു. യോഗത്തിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ അധ്യക്ഷനായി. ഉദ്ഘാടനം ചോമ്പാല എ ഇ ഒ വിജയൻ മാസ്റ്റർ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയറ്റ് ലക്ചറർ പ്രേംജിത്ത് വി ആർ ക്ലാസെടുത്തു. ഇന്ദു ടീച്ചർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ മാസ്റ്റർ, വിജയോത്സവം കൺവീനർ സലീഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് സീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ജിഷ ടീച്ചർ നന്ദി പറഞ്ഞു. ശാസ്ത്രരംഗം മത്സരങ്ങളോടനുബന്ധിച്ച് ഗണിത ക്ളബ്ബിന്റെ നേതൃത്വത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ജിയോജിബ്ര പരിശീലനം നൽകുകയും ഡിജിറ്റൽ പ്രസന്റേഷൻ മത്സരം നടത്തുകയും ചെയ്തു. ഗൗതം എസ് ആർ സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലയിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഓൺലൈനായി നൽകിയ മാത്തമാറ്റികൾ പാറ്റേൺ നിർമ്മാണ പരിശീലനത്തിൽ മുഴുവൻ വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ എം എം എസ് സ്കോളർഷിപ്പ് പരിശീലനം സജീവമായി നടന്നു വരുന്നു