കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജാഗ്രതാ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

ജാഗ്രതാ സമിതി

വിദ്യാർത്ഥികളുടെ സുരക്ഷ, ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടുകൂടി രൂപീകരിച്ചതാണ് സ്കൂൾ ജാഗ്രതാ സമിതി. ഓൺലൈൻ ക്ലാസ്സുകളിലും ഓഫ്‌ലൈൻ ക്ലാസുകളിലും ജാഗ്രതാ സമിതി അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നു. ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡണ്ട്, വാർഡ് മെമ്പർ, സ്കൂൾ കൗൺസലർ, ക്ലാസ് ജാഗ്രത ബ്രിഗേഡിയർമാർ തുടങ്ങി പത്തോളം പേർ ഉൾക്കൊള്ളുന്നതാണ് ജാഗ്രതാ സമിതി. സ്കൂൾ അധ്യാപിക ശ്രീമതി പ്രജിത എം പി യാണ് ജാഗ്രത സമിതി കൺവീനർ.

ചിത്രശലഭം - പെൺകുട്ടികൾക്കൊരു ആരോഗ്യപാഠം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് മാത്രമായി വിദഗ്ധ ഡോക്ടർമാർ മെനിസ്ട്രൽ ഹൈജീൻ, പോഷണവും ആരോഗ്യവും, ജീവിത നൈപുണികളും വ്യക്തിത്വ വികസനവും തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ നൽകിവരുന്നു.

മികവാർന്ന പ്രവർത്തനങ്ങൾ

കൗൺസലിംഗ്-- എല്ലാ ക്ലാസിലെ കുട്ടികൾക്കും സ്കൂൾ കൗൺസലർ ശ്രീമതി സരിത ക്ലാസ്സ് നൽകി. പിന്തുണ ക്ലാസ് -- ദീർഘമായ ഇടവേളയ്ക്കുശേഷം വീടുകളിൽ നിന്നും സ്കൂളിലെത്തിയ കുട്ടികൾക്ക് മാനസിക പിന്തുണ നൽകിക്കൊണ്ട് ശ്രീമതി അനിത ക്ലാസ്സ് നൽകി. ബോധവൽക്കരണ ക്ലാസ്-- ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, പോസ്റ്റർ നിർമാണം, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികൾക്ക് നൽകി.

COMPERIO - രക്ഷാകർതൃ ബോധവത്കരണ യത്നം

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടാവാനിടയുള്ള മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 3 സെഷനുകളിലായി കുട്ടികൾക്ക് ക്ലാസ് അധ്യാപകർക്കൊപ്പം എസ് ആർ ജി കൺവീനർ സ്കൂൾ കൗൺസലർ എന്നിവർ ക്ലാസ് എടുത്തു.