കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കുരങ്ങുകളുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങുകളുടെ ലോകം


ചിമ്പാൻസി :
ചിമ്പാൻസികളെ പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കാണാം. കോമൺ ചിമ്പാൻസി, ബൊണോബൊ എന്നിങ്ങനെ രണ്ടു തരമാണ് ഇവ. ജീവിലോകത്ത് മനുഷ്യന്റെ ആറ്റവും അടുത്ത ബന്ധുക്കളാണ് ചിമ്പാൻസികൾ.പഴങ്ങളും ഇലകളുമൊക്കെയാണ് ഭക്ഷണം. ചെറു പുഴുക്കളെയും ചിതലിനെയുമൊക്കെ ഇവർ അകത്താക്കാറുണ്ട്.
ഗോറില്ലകൾ :
വാനരക്കൂട്ടത്തിലെ ഭീമന്മാരാണ് ഗോറില്ലകൾ. മധ്യ ആഫ്രിക്കൻ കാടുകളിലാണ് ഇവരുടെ താമസം. ഈസ്റ്റേൺ ഗോറില്ല, വെസ്റ്റേൺ ഗോറില്ല എന്നു രണ്ടു തരമുണ്ട്. മനുഷ്യനുമായി അടുത്ത ബന്ധമുള്ള ജീവികളാണ് ഗോറില്ലകൾ. ചിമ്പാൻസികളെപ്പോലെ നല്ല ബുദ്ധിശക്തിയുള്ള ജീവികളാണ് ഗോറില്ലകൾ.
ഒറാങ് ഉട്ടാൻ:
ബോർണിയോ, സുമാത്ര എന്നീ ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രമാണ് ഇന്ന് ഒറാങ് ഉട്ടാൻ ഉള്ളത്. രണ്ടിടത്തെയും ഒറാങ് ഉട്ടാൻമാർ തമ്മിൽ വ്യത്യാസമുമ്ട്ണ്ട്.അധിക സമയവും മരങ്ങളിലാണ് ഇവർ കഴിയുക. ബുദ്ധിസക്തിയിൽ ഇവരും മോശക്കാരല്ല. ചെറിയ ഉപകരണങ്ങൾ ഉപയാഗിക്കാനും കൂടുകൾ പണിയാനും ആംഗ്യങ്ങൾ മനസ്സിലാക്കാനും ഇവർക്ക് കഴിവുണ്ട്. ഒറാങ് ഉട്ടാൻ എന്നാൽ മലായ് ഭാഷയിൽ കാട്ടുമനുഷ്യൻ എന്നാണർത്ഥം.
ഗിബ്ബണുകൾ :
പ്രധാനമായും നാലിനം ഗിബ്ബണുകളാണുള്ളത്.ഏറ്റവും വലിട ഇനമായ സയമാങ് ഗിബ്ബൺ മലയ,സുമാത്രാ കാടുകളിൽ കാണപ്പെടുന്നു. ഇന്തിയയിൽ കാണപ്പെടുന്ന ഒരേയൊരു ആൽക്കുരഹ്ങാമ് ഹുലോക്ക് ഗിബ്ബൺ. ഒരു കിലോമീറ്റർ വരെ അകലത്തിൽ കേൾക്കാവുന്ന അകലത്തിൽ ഗിബ്ബണുകൾ പാട്ടുപാടാറുണ്ട്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ഏറ്റവും വേഗം ചാടാൻ കഴിവുള്ള സസ്തനിയാണിത്.

ഗോപീകൃഷ്മൻ
7 ‍ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം