കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പെരുമ്പറയും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
പെരുമ്പറയും കുറുക്കനും

ഒരിക്കൽ വിശന്നു വലഞ്ഞ ഒരകു കുറുക്കൻ കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് എവിടെ നിന്നോ ഒരു ശബ്ദം കേട്ടത്. താനിതുവരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം കേട്ട് ആദ്യം ഭയം തോന്നിയെങ്കിലും പേടി മറച്ചു വെച്ചു കൊമ്ട് അവൻ ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അതാ മരത്തിനു താഴം ഒരു വലിയ സാധനം. അതൊരു പെരുമ്പറയാമെന്ന് കുറുക്കന് മനസ്സിലായില്ല. അവൻ പതിയെ പെരുമ്പറയുടെ അടുത്തെത്തി. പിന്നെ അതിനുചുറ്റും നടന്നു. ഭയത്തോടെയാണെങ്കിലും ഒന്ന് തൊട്ടു. പിന്നെ മണത്തു നോക്കി. ഇറച്ചിയുടെ മണം.

   “ആഹാ, ഇത് ഏതോ ഒരു വിചിത്ര ജീവിയാണ്. ഇതിനുള്ളിൽ നിറയെ ഇറച്ചിയായിരിക്കും.”

പാവം കുറുക്കൻ! അവന്റെ വായിൽ െള്ളം നിറഞ്ഞ്. അവൻ വളരെ കഷ്ടപ്പെട്ട് പെരുമ്പറയുടെ വായ തുറന്നു. അതിലേയ്ക്ക് കൈ കടത്തി നോക്കി. ഒന്നും കിട്ടിയില്ല.തലയിട്ടു നോക്കി. അകം ശൂന്യം. അവന് ദേഷ്യം വന്നു. അവൻ അതിനെ ആഞ്ഞു ചവിട്ടി. പെരുമ്പറ ശബ്ദിച്ചു. പെരുമ്പറയുടെ ശബ്ദം അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു. അവൻ തനിക്കറിയാവുന്ന ചീത്തകൾ പറഞ്ഞ് ചുറ്റും നോക്കി.ആരും തന്റെ പ്രവൃത്തികൾ കമ്ടിട്ടില്ലാ എന്ന് ബോധ്യം വരുത്തിയ ശേഷം ഇളിഭ്യനായി ഓടി മറഞ്ഞു.

ഉപേന്ദ്രൻ പോറ്റി
6 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ