കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മരക്കഴുതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മരക്കഴുതകൾ

ഒരു ക‍ൃഷിക്കാരന് രണ്ടു കഴുതകളും രണ്ട് കാളകളും ഉണ്ടായിരുന്നു. കാളകൾ എല്ലു മുറിയെ പണിയെടുക്കും. കഴുതകളോ ? മഹാമടിയന്മാരും ശല്യക്കാരുമായിരുന്നു. അതുകൊണ്ടു തന്നെ കൃഷിക്കാരൻ അവരെ മരക്കഴുതകൾ എന്നു വിളിച്ചു കളിയാക്കുന്നത് പതിവായിരുന്നു. ൊരു ദിവസം കഴുതകൾ കൃഷിക്കാരനെ കണ്ട് സങ്കടം പറഞ്ഞു "അങ്ങേയ്ക്ക് കാളകളെയാണ് കൂടുതൽ സ്നേഹം. ഞങ്ങളെ എപ്പാോഴും കളിയാക്കും. അതെന്താ അങ്ങനെ ?”

കൃഷിക്കാരൻ ഒന്നും മിണ്ടാതെ ഒരു കയർ കൊണ്ടുവന്നു. അതിന്റെ ഓരോ അറ്റവും ഓരോ കഴുതയുടെ കഴുത്തിൽ കെട്ടി. എന്നിട്ട് രണ്ടു കഴുതകളെയും രണ്ട് ദിക്കിലേക്ക് തിര്ച്ചു നിർത്തി. അതു കഴിഞ്ഞ് രണ്ടിന്റെയും മുന്നിൽ കുറച്ചകലെയായി വൈക്കോൽ തിന്നാൻ ഇട്ടു കൊടുത്തു അതോടെ കഴുതകൾ രണ്ടും രണ്ടു വശത്തേയ്ക്ക് പിടിവലി തുടങ്ങി.രമ്ടു പേർക്കും ഒരകേ ആഗ്രഹം ആയിരുന്നു.-വൈക്കോൽ തിന്നണം ! എന്നാൽ കുറേ നേരം വഴക്കചിച്ചിട്ടും രമ്ടുപേരും വൈക്കോലിെ അടുത്തു പോലും എത്തിയില്ല.. ഒടുവിൽ വലിച്ചു വലിച്ച് കഴുതകൾ തളർന്നു വീണു.

കൃഷിക്കാരൻ ഉടനെ മറ്റൊരു കയറെടുത്ത് കാളകളുടെ കഴുത്തിൽ കെട്ടി. പഴയതുപോലെ വൈക്കോൽ ഇട്ടു കൊടുത്തു. അപ്പോൽ കാളകൾ തമ്മിൽത്തമ്മിൽ എന്തോ പറഞ്‍ു. ്തിനു ശേഷം രണ്ടുപേരും കൂടി ആദ്യം ഒരിടത്തെ വൈക്കോൽ തിന്നു. അതുകഴിഞ്ഞ് രണ്ടാമത്തെലകെട്ടും. കഴുതകൾ എല്ലാം കാണുന്നുമ്ടായിരുന്നു. “ഈ സ,ൂത്രം എന്താ മനമുക്ക് തോന്നാഞ്ഞത് ?” അപ്പോൾ കൃഷിക്കാരൻ പറഞ്ഞു : “ഇതു തന്നെയാണ് നിങ്ങൾ തമ്മിലുള്ള ” വ്യത്യാസം. എന്തു കാര്യം ചെയ്യുമ്പോഴും അത് വഴക്കടിക്കാതെ ഭംഗിയായി ചെയ്യാൻ അവർക്കറിയാം. അതുകേട്ട് കഴുതകൾ നാണിച്ചു തല താഴ്ത്തി.

ആദർശ്
10 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്.കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ