കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ

കെ കെ വി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ  ജൂനിയർ റെഡ് ക്രോസ് ആരംഭിച്ചത് 2012-ലാണ്. അന്നുമുതൽ സേവന പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു. ഇപ്പോൾ 2021-22 കാലയളവിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ ജൂൺ അഞ്ചിന് നടന്ന പരിസ്ഥിതി ദിനത്തിൽ ഇതിൽ അവരുടെ വീടുകളിൽ ഒരു ഒരു പച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിനെ പരിപാലിച്ചു പോരുകയും ചെയ്യുന്നു കൂടാതെ ഈ വർഷം നടന്ന എല്ലാ ദിനാചരണങ്ങളും വിദ്യാർത്ഥികൾ വളരെ നല്ല രീതിയിൽ തന്നെ ചെയ്തു വരുന്നു . ലഹരി വിരുദ്ധ ദിനത്തിന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജെ ആർ സി  വിദ്യാർഥികൾക്കായി ആയി ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സേവനവാരം പ്രമാണിച്ച് സ്കൂളും പരിസരവും ജെ ആർ സി വിദ്യാർത്ഥികൾ  വൃത്തിയാക്കി. റഷ്യ-ഉക്രൈൻ  യുദ്ധ വിരുദ്ധ റാലി നടത്തി.