കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

2019 മുതൽ സ്കൂളിൽ എൻഎസ്എസ് ക്ലബ്ബ് പ്രവർത്തന സജ്ജമായിട്ടുണ്ട്. എൻഎസ്എസ് കീഴിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഓരോ വർഷവും 100 വിദ്യാർത്ഥികൾക്കാണ എൻഎസ്എസ് ക്ലബ്ബിൽ അംഗമാവാൻ കഴിയുന്നത്.

  • സ്നേഹവീട്

സ്നേഹവീട് എന്ന പേരിൽ നിർധനരായ കുടുംബങ്ങൾക്ക് കുട്ടികളുടെ സഹായത്തോടെ ഒരു വീട് നിർമിച്ചു നൽകിയിട്ടുണ്ട് .

  • ദത്ത് ഗ്രാമം

എൻഎസ്എസിനെ കീഴിൽ സ്കൂളിനടുത്തുള്ള ഒരു ഗ്രാമം ദത്തെടുക്കുകയും അതിനെ ദത്ത് ഗ്രാമം എന്ന് അറിയപ്പെടുകയും ചെയ്തു. ചെണ്ടയാട് എന്ന് പറയുന്ന സ്ഥലമാണ് ദത്ത് ഗ്രാമമായി ഏറ്റെടുത്തത്. എൻഎസ്എസ് വിദ്യാർഥികൾ അവിടെ രണ്ടര കിലോമീറ്ററോളം നീളത്തിൽ കെ കെ വി എൻഎസ്എസ് റോഡ് എന്ന പേരിൽ ഒരു റോഡ് പണിതു നൽകിയിട്ടുണ്ട്. അതോടൊപ്പം നാല്പതോളം വീടുകളിൽ കൃഷി ഉപകരണങ്ങളും മറ്റ് സഹായങ്ങളും ചെയ്യുകയുണ്ടായി. അതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട ക്ലാസും നൽകി.

  • യോഗ പരിശീലനം

ഓരോ വർഷവും സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി യോഗ പരിശീലന ക്യാമ്പ് നടത്താറുണ്ട്. ഇതിനായി കൊച്ചിൻ പോലീസ് അക്കാദമിയിലെ പോലീസ് യോഗ ട്രെയിനർ തന്നെയാണ് ഉദ്ഘാടനത്തിനായി സ്കൂളിന് കിട്ടിയത്.

  • പച്ചക്കറി തോട്ടം

സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളും ഹരിതസേന വിദ്യാർഥികളും കൂടി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്.

  • ഔഷധ കൃഷിതോട്ടം

സ്കൂളിൻറെ മുറ്റത്ത് ഒരു ഔഷധസസ്യ തോട്ടം വിദ്യാർഥികൾ ഉണ്ടാക്കിയിട്ടുണ്ട്

സ്കൂളിനെ മോടിപിടിപ്പിക്കാൻ ആയി വിദ്യാർഥികൾ അക്വേറിയം പോലെ പല പ്രവർത്തനങ്ങളും നടത്താറുണ്ട്

  • ജനറൽ മെഡിസിൻ ക്യാമ്പ്

സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും നാട്ടുകാർക്കും വേണ്ടി ജനറൽ മെഡിസിൻ ക്യാമ്പ് നടത്തി

  • കാഴ്ച പരിശോധന ക്യാമ്പ്

സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി കാഴ്ച പരിശോധന ക്യാമ്പ് സ്കൂളിൽ നടത്താറുണ്ട്.

  • വാക്സിനേഷൻ ക്യാമ്പ്
  • പ്രളയ സഹായം

മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി വിദ്യാർഥികളും മറ്റ് അധ്യാപകരും മറ്റ് ജീവനക്കാരും അടങ്ങിയ ടീം പ്രളയ സഹായ ഫണ്ട് സ്വരൂപിക്കുകയും ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.