കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇന്ന് ലോകമെമ്പാടും ഭയപ്പെടുത്തുന്ന വാക്കാണ് കോവിഡ് 19 ഈ വൈറസ് വന്നത് ചൈനയിൽ നിന്നാണ്. ഇന്ത്യയിലും മറ്റു എല്ലാ രാജ്യത്തും ഈ വൈറസ് കാട്ടു തീ പോലെ പടർന്നിരിക്കുന്നു. ഒരുപാട് ആളുകൾ ഈ രോഗത്തിന് ഇരയായി "കോവിഡ് 19"എന്നത് കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കെഴുത്താണ്. വൈറസ് പടർത്തുന്ന മാരക രോഗമാണ് ഇത്.ലോകത്താകമാനം ഈ രോഗം വന്ന് 1ലക്ഷത്തിലേറെപേർ മരിച്ചു. മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമായി ഇപ്പോഴും ഈ രോഗം മനുഷ്യരെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ജാഗ്രതയോടെയുള്ള മുന്കരുതല് ഒരു പരിധിവരെ പരിഹാരമാവും. എഗിലും ഇന്ന് വളരെ പേടിക്കേണ്ട ഒന്നാണ് ഈ കോവിദഃ 19. ഇത് പെട്ടന്ന് വയസായവരിലും കുട്ടികളിലും പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ അറുപതു വയസിനു മുകളുള്ളവരും കുട്ടികളും പുറത്തിറങ്ങരുത്. എന്ന് നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ധ്രി പറഞ്ഞിരിക്കുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്കഡോൺ മെയ്‌ 3 വരെ നീട്ടിയിരിക്കുകയാണ് . ഇന്ത്യയിലും മറ്റു രാജ്യങ്ങളെയും കോവിഡ് 19 പിടിമുറുകിയിരിക്കുമ്പോൾ കടുത്ത നിയത്രണം തുടർന്നുകൊണ്ടുപോയെ പറ്റു. ഇന്ന് നമ്മൾ നമുക്ക് വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ട്. എന്നാൽ അതുകൊണ്ടുമാത്രം ആയില്ല. നമ്മുടെ ഈ കൊച്ചു കേരളത്തിൽ അതായത് ധെയവത്തിന്റ സ്വന്തം നാട് ഉൾപ്പടെ, ഇറ്റലി, അമേരിക്കയിലും ഫ്രാൻസിലും എന്നുവേണ്ട ബാക്കി എല്ലാ രാജ്യത്തും ഒരു ദിവസം ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ ലോക്കഡോൺ നീട്ടുന്നത് മാത്രമാണ് പോം വഴി. ഇനിയും മരണസംഖ്യ ഉയര്തിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. സൗകര്യ മേഖല യിലെ നേഴ്സ് മാർക്കും, ലാബ് അസിസ്റ്റന്റ് മാർക്കും ശുചികരണ ജോലി ചെയ്യുന്നവർക്കും വ്യാപകമായി രോഗം സ്ഥിതികരിക്കുന്നുണ്ട്. അതുപോലെ നമ്മൾ ആഘോഷങ്ങളെല്ല്മ് മാറ്റിവെച്ചു ഒരുപിടി അന്നത്തിനായി കൈനീട്ടുന്നവരെ സംരക്ഷിക്കാം. നമ്മൾക്കു ഒറ്റകെട്ടായി "കോവിഡ് 19" എന്നാ മഹാവിപത്തിനെ ഈ രാജ്യത്തുനിന്ന് തുരത്തി ഓടിക്കാം. ഈ വർഷത്തെ വിഷുക്കാലം കണ്ണുനീർ നിറഞ്ഞ വിഷുക്കാലമായി മാറി. ഇനി അങ്ങനെ വരാതെ ഇരിക്കാൻ ഒറ്റകെട്ടായി പ്രാർത്ഥിക്കാം.

ശ്രദ്ധ എസ്
7 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ





 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ