കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/അപ്പുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അമ്മയും

അന്നു പതിവിനു വിപരീതമായിസ്കൂളിൽ നിന്നും വന്നപാടെ അപ്പു ടാപ്പിന്റെ ചുവട്ടിൽ പോയി സോപ്പുപയോഗിച്ച് കൈകഴുകി അമ്മയുടെ അടുത്ത് വന്നു.<
അമ്മേ വിശക്കുന്നു അവൻ പറഞ്ഞു. ഇന്ന് സ്കൂളിൽ ഡോക്ടറാന്റി വന്നു. അവൻ പറഞ്ഞുകൊണ്ടേ ഇരുന്നു. ലോകത്ത് കൊറോണ രോഗം പടരുന്ന കഥയും അതിൽ നിന്നും രക്ഷനേടാൻ മാസ്ക് ധരിക്കുന്നതും കൈകഴുകുന്നതും ആളുകൾ തമ്മിൽ അകലം പാലിക്കുന്നതും എല്ലാം ഡോക്ടറാന്റി പറഞ്ഞു തന്നു. പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണം ശുചിത്വം പാലിക്കണം അങ്ങനെ രോഗങ്ങളെ പ്രതിരോധിക്കണം ഡോക്ടറാന്റി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു. അമ്മയോട് കാര്യങ്ങൾ പറയുന്ന നേരത്താണ് അപ്പുവേ എന്ന വിളി കേട്ടത്. രാമുവും കൂട്ടുകാരും കളിക്കാൻ വിളിച്ചതാണ്. <
മുഴുവൻ കാര്യങ്ങളും പറയാൻ നിൽക്കാതെ കൂട്ടുകാർക്കൊപ്പം അവൻ പുറത്തേക്ക് ഓടി. അവന്റെ അമ്മ അതു നോക്കി നിന്നു.

അഭിനവ് പി. അനിൽ
3 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ