കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണും മനുഷ്യനും

വേനൽഅവധിയുടെ കൂടെ ലോക്ക്ഡൗൺ കൂടി ആയതിനാൽ മീനു വീട്ടിൽ കട്ട പോസ്റ്റ്‌ ആണ്. നേരത്തെ പ്ലാൻ ചെയ്ത ടൂർ എല്ലാം പൊളിഞ്ഞു. എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ. വീടിനുള്ളിൽ ടീവിയുടെ മുന്നിലായി പിന്നെ അവൾ. രണ്ടു മൂന്നു ദിവസം ആയപ്പോൾ അവൾ അത് മടുത്തു. അപ്പോഴാണ് അവൾ തന്റെ പ്രായത്തിലുള്ള കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നതും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതുമൊക്കെ അവളുടെ ശ്രദ്ധയിൽ പെടുന്നത്. തനിക്കും അതിനു ശ്രമിച്ചു കൂടെ എന്ന് അവളുടെ മനസ് മന്ത്രിച്ചു. അവൾ പച്ചക്കറി കൃഷി തുടങ്ങാൻ തീരുമാനിച്ചു. നടാൻ വിത്ത് എവിടുന്നു കിട്ടുമെന്ന് അവൾ ആലോചിച്ചു. അത് ചോദിക്കാനായി അമ്മയുടെ അടുത്ത് എത്തിയപ്പോൾ അമ്മ പച്ചക്കറി വൃത്തിയാക്കി അരിയുന്നു.അവൾക്ക് പിന്നെ അമ്മയോട് വിത്തിനെ കുറിച്ച് ചോദിക്കേണ്ടി വന്നതേയില്ല. അവൾ അവിടിരുന്ന വെണ്ടയുടെയും തക്കാളിയുടെയും വെള്ളരിയുടെയും പച്ചമുളകിന്റെയും പടവലങ്ങയുടെയും പാവയ്ക്കയുടെയും ഒക്കെ വിത്ത് എടുത്ത് കവറിൽ മണ്ണ് നിറച്ച് അതിൽ നട്ടു. അന്ന് ആണ് അവൾ പ്രകൃതിയെ അടുത്തറിയുന്നത്. പ്രകൃതി മറച്ചു വെച്ചിരിക്കുന്ന വിസ്മയങ്ങളെയോർത്ത് അവൾക്ക് ആശ്ചര്യമായി. താൻ നട്ട ഈ വിത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്നില്ലേ കുറെ രഹസ്യങ്ങൾ. വിത്ത് തൈ ആകുന്നു. തൈ ചെടി ആകുന്നു. ചെടി പുഷ്പിക്കുന്നു., കായ്ക്കുന്നു. അങ്ങനെ ഒരു കായ് അല്ലേ അമ്മയുടെ കയ്യിലും എത്തിയത്!അവൾ ഓർത്തു, മണ്ണിൽ വിളയിച്ചു കഴിച്ചു കൂടെ പച്ചക്കറികൾ. എന്തിനു നാം കാശുകൊടുത്ത് വിഷം തിന്നുന്നൂ. തിന്നുകഴിഞ്ഞാലോ, അസുഖം വന്ന് ആശുപത്രിയിലും പോകുന്നു. ചെടിയിൽ വിഷം അടിക്കുമ്പോൾ മനുഷ്യൻ ഒന്നോർക്കില്ല, പ്രകൃതിയെയാണ് നശിപ്പിക്കുന്നതെന്ന് !അതിന്റെ ഫലമോ? പ്രളയവും കൊടങ്കാറ്റും രോഗങ്ങളും. പ്രകൃതി നൽകുന്ന വരദാനങ്ങൾ ആസ്വദിക്കുക മാത്രമല്ല ചെയ്യേണ്ടത്, സംരക്ഷിക്കുക കൂടി വേണം. കാലം ഒരുപാട് മാറിയിരിക്കുന്നു. "മണ്ണിനെ അറിഞ്ഞ് മണ്ണിൽ പണിയെടുത്ത് അധ്വാനിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ടായിരുന്നു "എന്ന് കേട്ടുകേൾവിയെങ്കിലും ഉണ്ടാവുമല്ലോ ചിലർക്കെങ്കിലും!അവർ പ്രകൃതിയെ അറിയുന്നത് കൊണ്ട് പ്രകൃതി അവരെയും അറിയുമായിരുന്നു. അവർക്കു വേണ്ടതെല്ലാം പ്രകൃതി തന്നെ നൽകുമായിരുന്നു. പ്രകൃതി കനിഞ്ഞു തരുന്ന ഭക്ഷണം ഉപേക്ഷിച്ചു കൃത്രിമ ഭക്ഷണം കഴിച്ചു സ്വയം വിഷം തീണ്ടുന്നവരും നാലാൾ കാണാൻ അഞ്ചും പത്തും നിലകൾ ഉള്ള മണിമാളിക പണിതുയർത്തുന്നവരും പ്രകൃതിയെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന സ്വാർത്ഥ മനുഷ്യരെ, ഞാൻ ഒന്നു ചോദിക്കട്ടെ, കുഴൽകിണർ താഴ്ത്തുമ്പോൾ വരുന്ന ശുദ്ധ ജലവും അന്തരീക്ഷത്തിൽ നിന്നും നാം ശ്വസിക്കുന്ന വായുവും എവിടെ നിന്നാണ് വരുന്നത്? ശാസ്ത്രലോകം അതിന് ഉത്തരം കണ്ടെത്തിയേക്കാം. എന്നാൽ ഭൂമിയും സൂര്യനും ചന്ദ്രനും ഒക്കെയോ??? അവിടെയാണ് രഹസ്യം. ഭൂമിയിലെ മനുഷ്യനിർമിതമല്ലാത്ത ഓരോ സൃഷ്ടിയും പ്രകൃതിയുടെ വരദാനമാണ്. നമ്മൾ പൈസ കൊടുത്ത് വാങ്ങിയതല്ല വെള്ളവും വായുവുമൊക്കെ. അതിനാൽ അവ ഉപയോഗിക്കുക മാത്രമല്ല അവയെ.സംരക്ഷിക്കുക കൂടി വേണം നാം. അന്നത്തെ ദിവസം മീനു ഒരു തീരുമാനം എടുത്തു, "അടുത്ത വർഷം താൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൽ ചേരും. ആ ഉചിതമായ തീരുമാനത്തിന്റെ സന്തോഷത്താൽ അവൾ അകത്തേക്ക് കയറിപ്പോയി. പ്രകൃതി അമ്മയാണ്. ദൈവത്തിന്റെ വരദാനമാണ്. സ്നേഹിക്കുക,, ആദരിക്കുക,, സംരക്ഷിക്കുക...

അഹ്സാന കെ ഖാദിർ
10C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കഥ