കെ വി യു പി എസ് പാങ്ങോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്

ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്ക്കൾ പരിസരത്തും തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു. ഇത് ഗ്രാമവനം പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും തുടർന്ന് വരുന്നു. 2019- 20 ൽ കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് .

  • റോഡ് സേഫ്റ്റി ക്ലബ്ബ്

റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

  • പരിസ്ഥിതി ക്ലബ്ബ്

* ഹെൽത്ത് ക്ലബ്ബ്

എല്ലാ ആഴ്ചയിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു

  • വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്

ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും. കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു. വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.

ഹണി ക്ലബ്ബ് (HONEY CLUB)

2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു. ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ചെയ്തുവരുന്ന ഒന്നാണ് തേനീച്ച പരിപാലനം. ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ് ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും രക്ഷകർത്താക്കളുടെ സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ അംഗങ്ങളെ ചേർക്കുന്നത്.

  • എനർജി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • റീഡേഴ്സ് ക്ലബ്ബ്
  • ഫിലാറ്റലിക് ക്ലബ്ബ്

സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന് പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. പോസ്റ്റൽ വകുപ്പിൻെറ എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വളരെ പ്രയോജനപ്രദമായിട്ടുണ്ട്.

  • ഗാന്ധി ദർശൻ

ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.

  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത് കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.

  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്