കൊടുമൺ എച്ച്.എസ്. കൊടുമൺ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഐടി ക്ലബ്ബ് 2018 മുതൽ ലിറ്റിൽ കൈറ്റ്സ് എന്ന പുതിയ പേരിൽ അറിയപ്പെട്ടു തുടങ്ങി. 2018-19 വർഷത്തിലെ എട്ടാം ക്ലാസ് കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയി പ്രവേശനം നൽകി. 2018 -19 വർഷത്തിൽ 39 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി പ്രവർത്തിച്ചു.

2019 -20 വർഷത്തിൽ 31 കുട്ടികളും 2020-21 അധ്യയനവർഷത്തിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു. കൈറ്റ്സ് മിസ്ട്രസുമാരായി ശ്രീമതി ദീപ്തി ജെ പ്രസാദ്, ശ്രീമതി ഷിബി റ്റി ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

* ഓരോ അധ്യയന വർഷത്തിലും അഭിരുചി പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്നു.

* ഐടി സംബന്ധമായ എല്ലാ കാര്യങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകരേയും മറ്റ് വിദ്യാർത്ഥികളെയും സഹായിക്കുന്നു.

* ഹൈടെക് ക്ലാസ്സുകളുടെ പ്രവർത്തനങ്ങളിലും ഐടി ലാബിന്റെ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

* 2018-2019, 2019-20 അധ്യയന വർഷങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 'ശലഭങ്ങൾ', 'നിഴലുകൾ' എന്നീ മാഗസിനുകൾ തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.

*  ശാസ്ത്രമേളയിൽ ഐടി സംബന്ധമായ മത്സരങ്ങളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ വളരെ സജീവമായി പങ്കെടുക്കുന്നു.

* ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി ഒരു ഐടി പരിശീലന ക്ലാസ് നടത്തുകയുണ്ടായി.

* സ്കൂൾ വാർഷിക ദിനത്തിൽ അതാത് അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുന്നു.

*2019-20 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.

* കുട്ടികൾ സബ്ജില്ലാതല ക്യാമ്പുകളിൽ പങ്കെടുക്കുന്നു. ഒരു കുട്ടി ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

* സ്കൂളിൽ എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം ക്യാമ്പുകൾ നടത്തി വരുന്നു.

ഡിജിറ്റൽ മാഗസിൻ 2019