കൊട്ടക്കാനം എ യു പി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വശ്യമനോഹരമായ കുവേരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കൊട്ടക്കാനം എന്ന അതിമനോഹരമായ ഗ്രാമം. പ്രകൃതി മനോഹാരിതയിൽ സമ്പന്നമാണ് എന്ന് നിസംശയം പറയാം. ആ ഗ്രാമത്തിന്റെ നെറുകയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിൽ അംഗൻവാടിയും, വായനശാലയും, ശ്രീകൃഷ്ണ ക്ഷേത്രവും, ഒരു മുസ്ലിം പള്ളിയും സ്ഥിതി ചെയ്യുന്നു. ചപ്പാരപ്പടവ്, തേറണ്ടി, മഠം തട്ട്  ഏഴും വയൽ എന്നീ സ്ഥലങ്ങളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊട്ടക്കാനം. തളിപ്പറമ്പിൽ നിന്ന് സ്കൂളിലേക്ക് ചപ്പാരപ്പടവ് വഴിയാണ്  എത്തിച്ചേരേണ്ടത്. സ്കൂളിന്റെ മുമ്പിലൂടെ ഒരു പിഡബ്ല്യുഡി റോഡ് കടന്നുപോകുന്നു ആ റോഡ് ചെന്നെത്തുന്നത് ചുടല നാഷണൽ ഹൈവേയിലാണ്. അതിനിടയിൽ തിരുവട്ടൂർ പാച്ചേനി എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു. കുവേരി പുഴയുടെ തീരത്തേക്ക് അനവധി കാഴ്ചക്കാർ എത്തിച്ചേരാറുണ്ട് കാരണം ആ പുഴയുടെ തീരത്തെ ദൃശ്യം നമ്മളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. അത്യാവവശ്യം വേണ്ട കടകളും സ്ഥാപനങ്ങളും ഈ ഗ്രാമത്തിൽ ഉണ്ട്. സ്കൂളിന്റെ അരികിലായി ഒരു ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നു മഹാനായ സുഭാഷ് ചന്ദ്രബോസിനെ നാമദേയത്തിൽ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥാലയത്തിനു വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം ഉണ്ട്

  ജൂണിൽ മഴയും നനഞ്ഞ് ശാഠ്യം പിടിച്ചു തല്ലും വാങ്ങി ഈ സരസ്വതി ക്ഷേത്രത്തിലെത്തി അക്ഷരം നേടി ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിപ്പെട്ടവർ നിരവധിയാണ്. പുല്ലുമഞ്ഞ ഷെഡും പരിമിത സൗകര്യങ്ങളും ഈസ് വിദ്യാലയത്തിന്റെ ഇന്നലെകളാണ്. ഇന്ന് ഇതൊരു ഹൈടെക് വിദ്യാലയമായി മാറിയിരിക്കുകയാണ് വിശാലമായ ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും , സ്മാർട്ട് ക്ലാസ് സൗകര്യങ്ങളും, പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറിയും നമ്മുടെ വിദ്യാലയത്തിന്റെ ഇന്നത്തെ പ്രത്യേകതകളാണ്.അധ്യായത്തിന്റെ മികവും ചിട്ടയായ പ്രവർത്തനവും വൈഷമിങ്ങൾക്കിടയിലും കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങാൻ നമുക്ക് ആത്മവീര്യം പകർന്നു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ  ഉയർന്ന പദവികൾ അലങ്കരിക്കുന്നു എന്നത്  നമുക്ക് അഭിമാനകരമായ ഒന്നാണ്.