കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം..

ഞാൻ അമ്മു. മധ്യവേനൽ ആഘോഷിക്കുന്ന സന്തോഷത്തിലായിരുന്നു ഞാൻ. ഒരു ദിവസം തൊടിയിലേക്കിറങ്ങി. മുക്കിലും മൂലയിലും നിറയെ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അങ്ങിങ്ങായി കൂട്ടിയിട്ടിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല. എന്നിരുന്നാലും ഞാൻ അമ്മയുടെ അടുത്ത് ചെന്ന് രണ്ട് കയ്യുറകളും മാസ്കും ധരിച്ച് എന്നാൽ ആകുംവിധം എല്ലാ ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുകയും പ്ലാസ്റ്റിക് ഒരു കവറിലാക്കി മാറ്റി വയ്ക്കുകയും ചെയ്തു.

ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നമ്മുടെ ചുറ്റുപാടിൽ നിന്നും തുടങ്ങണമെന്നും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ട് നീങ്ങിയാൽ ഒരു മഹാമാരിക്കും നമ്മെ കീഴടക്കാൻ കഴിയില്ല.

ശിവന്യ. കെ. വി.
3 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം