കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞു തേങ്ങൽ
"  അനുമോളേ.... ചായ കുടികേണ്ടേ , സമയം എത്ര ആയിന്നാ വിചാരം"

ഷിനി ചേച്ചിയുടെ വിളികേട്ട് ആണ് അവൾ ഉണർന്നത്. ഇന്നലെ കിടന്നിട്ട് തീരെ ഉറക്കം വന്നില്ല കുറെ കരഞ്ഞ് തീർത്തു. എത്ര ദിവസമായി എന്റെ അമ്മയെ കണ്ടിട്ട് ഓർത്തപ്പോൾ അവളുടെ കുഞ്ഞു കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴേക്കും ഷിനി ചേച്ചി അടുത്ത് എത്തിയുരുന്നു. "എന്താ മോള എണീക്കാത്തെ" "മമ്... എണീക്കാൻ പോവാ ..അവൾ ഉണർന്ന് ബാത്ത്റൂമിലേക്ക് പോയി അപ്പോഴേക്കും മേശപുറത്ത് എല്ലാം തയ്യാറാക്കി വച്ചിരുന്നു. അവൾ കഴിക്കാൻ ഇരിന്നു എങ്കിലും അമ്മയുടെ ഓർമ്മകൾ തികട്ടി തികട്ടി വന്നു.

അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വാരിത്തന്നേനെ അവൾ ചിന്തിച്ചു. അല്ലേലും ന്റെ മ്മ ഡോക്ടറാവേണ്ടായിരുന്നു. ന്റെ ക്ലാസിലേ ആരുടെ അമ്മേം ഡോക്ടറല്ല. അവർക്ക് ഒക്കെ ന്റ മ്മ ഡോക്ടറാണ് എന്നു പറയുമ്പോൾ വല്യ അത്ഭുതമാ... അശ്വനിടെയു ആതിരയുടെയും ശാലിനിയുടെയും അമ്മേടെ പോലെ വീട്ടിൽ തന്നെ ഉണ്ടായാ മതിയായിരുന്നു ഇതിപ്പോ എല്ലാർടെം അമ്മമാര് സ്കൂളിലെ മീറ്റിങ്ങിനൊക്കെ വരുമ്പോ ന്റെമ്മ മാത്രമുണ്ടാവില്ല . പകരം ഷിനി ചേച്ചി വരും

അവരെക്കെ സ്ക്കൂളിന്ന് വന്ന് അമ്മേടൊപ്പം കളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റക്ക് ടിവിയും കണ്ട് ......

 ആ കുഞ്ഞ് മനസ്സ് പിടഞ്ഞു . എന്നാലും രാത്രി ആവുമ്പോൾ എനിക്കുള്ള പൊതിയുമായി എന്റെ അമ്മ വരുമായിരുന്നു.

ഇതിപ്പൊ അതിനും പറ്റുന്നില്ല കൊറോണക്ക് ചികത്സിക്കുന്ന ഡോക്ടർമാർ വീട്ടിലേക്ക് പോകരുതെന്ന് ഗവർൺമെന്റിന്റെ ഉത്തരവ് പ്രകാരം ഇപ്പോൾ വീട്ടിലേക്കും വരാമ്പറ്റണില്ലല്ലോ ... ന്നാ ന്റെ മ്മയെ അവടെപ്പോയി കാണാർന്നു വച്ചാ അതിനും സാധിക്കണില്ല്യല്ലോ ഈശ്വരാ ...... ഓർത്തപ്പോൾ അവളുടെ ചങ്ക് പിടഞ്ഞു

   ലോകം മുഴുവൻ കൊറോണയെ പേടിച്ച് കഴിമ്പോ , അവരു ഇടയിൽ ആണല്ലോ ന്റെമ്മ .... അവർക്ക് ഒരസുഖവും വരുത്തല്ലേ . അവർക്കങ്ങാനം കൊറോണ പകർന്നാൽ ....ന്നാ പിന്നെ അനുമോൾക്ക് അമ്മന്നെണ്ടാവില്ല..

അമ്മല്ല്യാണ്ട് ജീവിക്കണത് അലോചിക്കാൻ കൂടി വയ്യല്ലോ ..ന്റെ ഈശ്വരാ .... എത്രയു വേഗം ഈ അസുഖം ഈ ലോകത്ത് നിന്ന് ഇല്ല്യാണ്ടായ മതിയായിരുന്നു. എന്നാലെ എന്റെ അമ്മക്ക് വരാൻ ആകു. എന്നാ ഇതവസാനിക്ക്യാ.....ന്റെ മ്മ വര്യാ....

അവളുടെ ചിന്തക്കൾ കാട് കേറി കണ്ണുകൾ നിറഞ്ഞ് ഒഴുകി

       അനു മോളേ.. അമ്മടെ ഫോൺ ഷിനി ചേച്ചി ഫോണുമായി വന്നു

ഫോൺ വാങ്ങിയ അവൾ ഒന്നും സംസാരിക്കാൻ ആവാതെ വെറുതെ കരായാൻ തുടങ്ങി. ആങ്ങേ തലക്കലും ഒരു തേങ്ങൽ മാത്രം

      നമ്മുടെ നാടിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ച് ജോലി ചെയ്യന്ന ഡോക്ടേഴ്സിന് വേണ്ടി

അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിച്ചു കൊണ്ട് ......

നജാദ്. കെ. എൻ
8 C കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ